പാലപ്പിള്ളിയില്‍ പശുക്കുട്ടിയെ പുലി കൊന്നുതിന്നു, വനം വകുപ്പ് ജീവനക്കാര്‍ പ്രദേശത്ത് പരിശോധന നടത്തി

തൃശൂര്‍. പാലപ്പള്ളിയില്‍ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപത്താണ് പുലി സാന്നിധ്യം കണ്ടെത്തിയത്. പശുക്കുട്ടിയെ പുലി കൊന്നു തിന്നു. മുമ്പും പ്രദേശത്ത് വന്യജീവികളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

അതേസമയം പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് ജീവനക്കാര്‍ പ്രദേശത്ത് പരിശോധന നടത്തി.

അതേസമയം വന്യജീവി ശല്യം രൂക്ഷമായതോടെ തൊഴില്‍ ചെയ്യാന്‍ പോലും സാധിക്കുന്നില്ലെന്ന് പ്രദേശത്തെ ടാപ്പിങ് തൊഴിലാളികള്‍ പറയുന്നു.