ന്യൂസിലൻഡ് പോലീൽ ഉദ്യോഗസ്ഥരുടെ മുൻനിരയിൽ ഇനി ഒരു പാലാക്കാരിയും.

 

ന്യൂസിലൻഡ് പോലീസ് സേനയിൽ മുൻനിരയിലെ ഉദ്യോഗസ്ഥരിൽ ഇനി ഒരു പാലാ ക്കാരിയും. നൂസിലൻഡിലെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസർ എന്ന പേര് ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട് സ്വദേശിനിയായ അലീന അഭിലാഷിന് സ്വന്തമായിരിക്കുകയാണ്.

ഉള്ളനാട് പുളിക്കൽ അഭിലാഷിന്‍റെയും ബോബിയുടെയും മകളാണ് ഈ ഇരുപത്തിര ണ്ടുകാരി. പാലാ ചാവറ പബ്ലിക് സ്കൂളിൽ ആറാം ക്ലാസുവരെ പഠനം കഴിഞ്ഞു 2011ൽ അലീന മാതാപിതാക്കൾക്കൊപ്പം ന്യൂസിലൻഡിലേക്ക് പോവുകയായിരുന്നു.

തുടർന്നുള്ള പഠനം ന്യൂസിലൻഡിലായായിരുന്നു. ഡിഗ്രി കഴിഞ്ഞു ക്രിമിനോളജിയി ലും സൈക്കോളജിയിലും ഫോറൻസിക്കിലും പഠനം പൂർത്തിയാക്കി. വ്യാഴാഴ്ചയാണ് നിയമനം ലഭിച്ചതിനെ തുടർന്ന് അലീന ചുമതലയേറ്റത്.