തൃക്കാക്കരയിൽ സ്ഥാനാർത്ഥികൾക്കായി ന്യൂജനറേഷൻ പോസ്റ്ററുകൾ

തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പോര് ശക്തമാകുന്നു, മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ്. 100 സീറ്റിലെക്കെത്തുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യമെങ്കിൽ മണ്ഡലം നില നിർത്തുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എല്ലാ സ്ഥാനാർത്ഥികൾ ഉമ തോമസ് ബഹദൂരം മുന്നിലാണെന്നതാണ് യുഡിഎഫിന്റെ അവകാശവാദം. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനുവേണ്ടി ന്യൂജെൻ സ്റ്റൈലിലുള്ള പോസ്റ്ററുകൾ പുറത്തിറക്കിയിരിക്കുകയാണ് അണികൾ.

അതേ സമയം ഇടത് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത് എന്തിനെന്ന് ഉമ തോമസ്. സര്‍ക്കാര്‍ വികസന വിരുദ്ധരാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഉമ തോമസിന്റെ പരാമര്‍ശം. വികസന മുരടിപ്പിന് കൊച്ചി മെട്രോ തന്നെ തെളിവാണ്. തൃക്കാക്കരയിലെ ജനങ്ങള്‍ തനിക്ക് നല്‍കുന്ന മികച്ച സ്വീകരണം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.

ജനഹിതത്തിന് വേണ്ടിയുള്ള വികസനമാണ് ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉമ തോമസിന്റെ പരാമര്‍ശങ്ങള്‍. നൂറ് തികയ്ക്കാന്‍ കിട്ടിയ സൗഭാഗ്യമായിട്ട് തൃക്കാക്കരയെ കാണുന്നവരല്ലേ ആഘോഷിക്കുന്നത്? സീറ്റ് മാത്രമാണ് അവര്‍ക്ക് പ്രധാനം. മെട്രോ വിപുലീകരണം പോലും തൃക്കാക്കരയ്ക്ക് വേണ്ടി നടപ്പിലാക്കിയില്ലെന്നത് വികസനവിരുദ്ധത തെളിയിക്കുന്നുണ്ടെന്നും ഉമ തോമസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.