രാജ്യവ്യാപകമായി പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎയുടെ പരിശോധന

ന്യൂഡല്‍ഹി. രാജ്യവ്യാപകമായി പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന. എന്‍ഐഎയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. യുപി, രാജസ്ഥാന്‍, ഡല്‍ഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലായി 12 കേന്ദ്രങ്ങളിലാണ് പരിശോധന. ഉത്തരപ്രദേശില്‍ ലഖ്‌നൗ, ബാരബങ്കി, സീതാപുര്‍ എന്നിവിടങ്ങളിലാണ് പരിശോധന.

ബുധനാഴ്ച രാവിലെ അഞ്ച് മണി മുതലാണ് പരിശോധന നടക്കുന്നത്. മഹാരാഷ്ട്രയില്‍ 2006ല്‍ നടന്ന മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പരയിലെ പ്രതി അബ്ദുല്‍ വാഹിദ് ഷെയ്ഖിന്റെ വീട്ടിലടക്കം പരിശോധന നടത്തുന്നുണ്ട്. മധുരയിലും നിരവധിയിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.

ചില സ്ലിപ്പര്‍ സെല്ലുകള്‍ പിഎഫ്‌ഐ നിരോധവത്തിന് ശേഷവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. മുമ്പ് കേരളത്തില്‍ അടക്കം പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു.