രാജ്യം ലോക സമ്പദ് വ്യവസ്ഥയിൽ തിളങ്ങുന്നു, അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ കടന്ന് പോവുന്നത് ഇന്നുവരെ കണ്ടിട്ടില്ലാത്ത വളർച്ചയിലൂടെ. സമൂഹിക, സാമ്പത്തിക, സാംസ്കാരിക വളർച്ച മൂന്നിന്റെയും തട്ട് ഉയർന്ന് തന്നെ. മുകളിലോട്ട് തന്നെ. ഇത്തരത്തിൽ ലോക രാജ്യങ്ങളെ ഉൾപ്പെടെ ഞെട്ടിച്ച് കൊണ്ട് ഇന്ത്യ വളരാൻ കാരണക്കാരിൽ നെടുന്തൂൺ അത് മോ​ദി സർക്കാർ തന്നെയാണ്. 9 വർഷങ്ങൾക്ക് ഉള്ളിൽ അദ്ദേഹം വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ്. അത് ഇപ്പോൾ മോദി സർക്കാർ തന്നെ വ്യക്തമാക്കുന്നു. വളർച്ചയുടെയും നവീകരണത്തിന്റെയും ശക്തികേന്ദ്രമാണ് ഭാരതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിമാനത്തോടെ പറയുകയാണ്.

രാജ്യം അനുദിനം വളരുകയാണെന്നും ആഗോള തലത്തിൽ ശ്രദ്ധകേന്ദ്രമാവുകയാണ് രാഷ്‌ട്രമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐഎംഎഫ് 2024-ൽ 6.3 ശതമാനം വളർച്ചാനിരക്ക് പ്രവചിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ വളർച്ച 2023-ലും 2024-ലും 6.3 ശതമാനത്തിൽ ശക്തമായി തുടരുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. നടപ്പു സാമ്പത്തിക വർഷത്തിലും വരുന്ന വർഷത്തിലും ശക്തമായ വളർച്ചയുണ്ടാകുമെന്നാണ് ഐഎംഎഫ് പറയുന്നത്.

ചൈനയുടെയും യൂറോപ്യൻ യൂണിയന്റെയും വളർച്ചാ നിരക്ക് താഴേക്ക് ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.ആഗോള വളർച്ചാ നിരക്ക് മൂന്ന് ശതമാനമായി കുറയും എന്ന പ്രവചനത്തിനിടെയാണ് ഇന്ത്യ കുതിക്കുമെന്ന് വേൾഡ് ഇക്കോണമിക് ഔട്ട്‌ലുക്കിൽ പറയുന്നത്. ലോക സമ്പദ് വ്യവസ്ഥയിൽ തിളങ്ങുന്ന രാജ്യമാണ് ഇന്ത്യ. പൗരന്മാരുടെ ശക്തിയും നൈപുണ്യവും കൊണ്ടാണ് ഊർജസ്വലമായി നിലനിൽക്കുന്നത്. ജനങ്ങളാണ് വളർച്ചയ്‌ക്കുള്ള ഇന്ധനം.

ആഗോളതലത്തിൽ തന്നെ രാജ്യം ശോഭിക്കുന്നു. വളർച്ചയും നവീകരണത്തിന്റെയും ശക്തികേന്ദ്രമാണ് ഭാരതം. സമൃദ്ധി നിറഞ്ഞ ഇന്ത്യയെ കെട്ടിപ്പടുക്കന്നതിനായുള്ള പരിശ്രമങ്ങൾ തുടരുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.അതേ സമയം കഴിഞ്ഞ ദിവസമാണ് .രാജ്യത്തെ മുഴുവൻ ​ഗാഡ്ജറ്റുകളും വൻ ഡിമാന്റോടെ ലോകരാജ്യങ്ങൾ സ്വീകരിച്ച്കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ട് വന്നിരുന്നു. മുൻവർഷത്തേക്കാൾ 99 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്ക്, നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ-ജൂലൈ കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകളുടെ കയറ്റുമതിയിലാണ് മുൻവർഷത്തേക്കാൾ 99 ശതമാനത്തിന്റെ വർദ്ധന. ഇതോടെ വരുമാനം 415 കോടി ഡോളറിലെത്തി 34,500 കോടി രൂപ. അമേരിക്കയും യുഎഇയുമാണ് ഇന്ത്യന് സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ വിപണി. നെതർലൻഡ്‌സ്, യുകെ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കും വൻ കയറ്റുമതിയാണ് നടത്തുന്നത്.

യുഎഇയിലേക്കുള്ള കയറ്റുമതി പെട്രോളിയം ഉത്പന്നങ്ങളെ കടത്തിവെട്ടിയെന്നത് ശ്രദ്ധേയമാണ്. ഏപ്രിൽ-ജൂലൈയിൽ 25.7 ശതമാനം വർധനയോടെ 83.63 കോടി ഡോളറിന്റെ (6,950 കോടി രൂപ) സ്മാർട്ട്ഫോണുകളാണ് യുഎഇയിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. ഈ കാലയളവിലെ വ്യോമ ഇന്ധന കയറ്റുമതി 72.33 കോടി ഡോളറും (6,000 കോടി രൂപ) പെട്രോൾ കയറ്റുമതി 55.16 കോടി ഡോളറും (4,600 കോടി രൂപ) മാത്രമാണ്.അമേരിക്കയിലേക്കുള്ള സ്മാർട്ട്ഫോൺ കയറ്റുമതി ഏപ്രിൽ-ജൂലൈയിൽ രേഖപ്പെടുത്തിയത് മുൻവർഷത്തെ സമാനകാലത്തേക്കാൾ 489.4 ശതമാനം വളർച്ചയാണ്. 167 കോടി ഡോളറിന്റെ സ്മാർട്ട്ഫോണുകളാണ് നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ജൂലൈയിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തിയത്. ഏകദേശം 13,900 കോടി രൂപ വരുമിത്. 2022-23ൽ ഇന്ത്യ സ്മാർട്ട്ഫോൺ കയറ്റുമതിയിലൂടെ നേടിയ വരുമാനം 1,090 കോടി ഡോളറായിരുന്നു.90,000 കോടി രൂപ.ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികൾ ഇന്ത്യയിലെ നിർമ്മാണം വർദ്ധിപ്പിച്ചത് കയറ്റുമതി ഉയർച്ചയ്‌ക്ക് നേട്ടമായിട്ടുണ്ട്. ഇത്തരത്തിൽ രാജ്യം എല്ലാ മേഖലയിലും ഒരുപോലെ വളർച്ച രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.