ഇന്ത്യന്‍ പതാക വലിച്ചെറിഞ്ഞ ഖാലിസ്ഥാന്‍ വാദികള്‍ക്കെതിരെ അന്വേഷണം ശക്തമാക്കി എന്‍ഐഎ

ന്യൂഡൽഹി. ഖലിസ്ഥാന്‍ വാദികള്‍ ഇന്ത്യന്‍ പതാക വലിച്ചെറിഞ്ഞ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി എന്‍ഐഎ. ആക്രമണത്തിന്റെ ദൃശ്യങ്ങളില്‍ കാണുന്നവരെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കുവാന്‍ പൊതുജനങ്ങളോട് സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 11നാണ് ഖലിസ്ഥാന്‍ വാദികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അതിക്രമിച്ച് കയറി പതാക വലിച്ചെറിഞ്ഞത്.

ഖലിസ്ഥാന്‍ ഭീകരന്‍ അമൃത്പാല്‍ സിംഗിനെതിരെയുള്ള നടപടി ശക്തമാക്കിയപ്പോഴായിരുന്നു ലണ്ടനിലെ ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം. സംഭവത്തില്‍ അന്വേഷണം നടത്തുന്ന എന്‍ഐഎലണ്ടനിലെ സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പതാക വലിച്ചെറിഞ്ഞവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് യുകെ വ്യക്തമാക്കി.

യൂറോപ്് കേന്ദ്രമാക്കി ഇന്ത്യ വിരുദ്ധ നീക്കം നടത്തുന്ന സംഘടനകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നീക്കത്തിനുള്ള തയ്യാറെടുപ്പിലാണ്. വിഷയത്തില്‍ ലണ്ടന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.