ജയിലോ … പിണറായിയുടേ ഇടത്തോ ശിവശങ്കരൻ ത്രിശങ്കുവിൽ, മൊഴികളിൽ വീഴ്ത്തി എൻ.ഐ.എ

കൊച്ചി: കേരളത്തിലെ വിമാനത്തവളങ്ങൾ രാജ്യ ദ്രോഹത്തിന്റെ കവാടങ്ങൾ ആക്കിയ ആളാണ്‌ എം.ശിവശങ്കരൻ എന്ന് എല്ലാ മലയാളികൾക്കും അറിയാം. കുറ്റ വിചാരണവും, അറസ്റ്റും വിധിയും എല്ലാം നീതിയുടെ സാങ്കേതികമായ സംവിധാനങ്ങൾ മാത്രം. വിദഗനും ഐ.എ.എസ് ബുദ്ധിയും കൂടെ ഒരു സർക്കാരും ഉള്ളപ്പോൾ കരുത്തനെ വീഴ്ത്താൻ എൻ.ഐ.എ പഴുതടച്ച നീക്കമാണ്‌ നടത്തുന്നത്. മൊഴികളിൽ പതറുന്നു. ചില ചോദ്യങ്ങൾക്ക് ബ്ബ..ബ്ബ..യും അറിയില്ലെന്നും മൊഴിയുന്നു.

ഉത്തരം പറഞ്ഞ് കുളമാക്കരുത് എന്നും സംശയം തോന്നുന്ന ഒന്നിനും ഉന്നും പറയരുതെന്നും അറിയില്ല..എന്നും തല നിഷേധ അർഥത്തിൽ കുലുക്കണം എന്നുമാണ്‌ വക്കീലിന്റെ ഉപദേശം. ശിവ ശങ്കരനെ ചോദ്യം ചെയ്യുമ്പോൾ വില കൂടിയ വാടകയ്ക്ക് എടുത്ത് നിർത്തിയ അഭിഭാഷക സംഘം അടുത്ത് എല്ലാം വിലയിരുത്തി നഷ ത്ര ഹോട്ടലിൽ ഇരിക്കുന്നു. ചോദ്യം ചെയ്യൽ കഴിഞ്ഞ് ശിവ ശങ്കരൻ കിതച്ച് വെള്ളം പോലും കുടിക്കാതെ കാറിൽ കയറി ഓടി കയറിയത് നേരേ വക്കീലുമാരുടെ മുറിയിലേക്കായിരുന്നു.

ഒന്നുകിൽ ജയിലിലേ സിമന്റ് തറയിൽ ഉറങ്ങാം. അല്ലെങ്കിൽ വീണ്ടും പിണറായിയുടെ ഇടത്തോ വലത്തോ  “ശങ്കരൻ”..ഉടൻ അറിയാം. ഇരിപ്പ് ഇപ്പോൾ കയ്യാലപ്പുറത്താണ്‌. ജയിൽ എങ്കിൽ പിണറായിയും പെടും. എം.ശിവ ശങ്കരനു മുകളിലേ തലയിലേക്ക് അന്വേഷണം നീങ്ങുമ്പോൾ ഉപദേശികളും മുഖ്യമന്ത്രിയും കുരുക്കിലാകും.എൻ.ഐ വിട്ടാൽ മുഖ്യമന്ത്രി ഇയാളേ തിരികെ കൊണ്ടുവരും എന്നും ഉറപ്പ്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇത്രയും കാലം പടുത്തുയര്‍ത്തിയതൊക്കെ പൊയ്മുഖം. രാജ്യത്തെ തന്നെ തകര്‍ക്കാന്‍ കെല്‍പ്പുള്ള തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിനും അറിവുണ്ടായിരുന്നു എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിലെ മുഖ്യ പ്രതികളായ പി എസ് സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി ശിവശങ്കറിന് നല്ല അടുപ്പം ഉണ്ടായിരുന്നു എന്ന് വ്യക്തമായിരുന്നു. ഇത് കള്ളക്കടത്തിലും ഇവരെ ശിവശങ്കര്‍ സഹായിച്ചിരുന്നോ എന്നായിരുന്നു അന്വേഷണസംഘം തിരക്കിയത്.

സ്വര്‍ണക്കടത്തിനെ പറ്റി ശിവശങ്കര്‍ക്ക് അറിവുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ അറിയാമായിരുന്നിട്ടും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ബന്ധപ്പെട്ട ഏജന്‍സികളെ എന്തുകൊണ്ട് അറിയിച്ചില്ല എന്ന ചോദ്യത്തിന് ശിവശങ്കര്‍ വ്യക്തമായ മറുപടി നല്‍കണം. ഗൂഢാലോചനയില്‍ പങ്കില്ലെന്ന് അദ്ദേഹം വാദിച്ചാലും കുറ്റകൃത്യം നടക്കുന്നത് അറിഞ്ഞിട്ടും മൂടിവെച്ചെന്ന ഗുരുതര ആരോപണം മുന്നിലുണ്ട്.

അടുത്തഘട്ട ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ ഇന്ന് കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തും. പ്രതികളുമായി ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍, അവരെ ഹോട്ടലുകളിലും സെക്രട്ടറിയേറ്റിന് അരികിലുള്ള ഫ്‌ളാറ്റിലും സന്ദര്‍ശിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവ കസ്റ്റംസ് ശേഖരിച്ച് കഴിഞ്ഞു. ഇതെ കുറിച്ച് പ്രതികളുടെ മൊഴിയും ശിവസങ്കറിന്റെ മറുപടിയും ഒത്ത് നോക്കും. കസ്റ്റംസിനും എന്‍ ഐ എയ്ക്കും നേരത്തെ നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകളെ പറ്റിയും ചോദ്യം ഉണ്ടാകും.

ശിവശങ്കറിനെതിരെ മുഖ്യപ്രതി സരിത്ത് മൊഴി നല്‍കിയിരുന്നു. ശിവശങ്കറെ കാണാന്‍ മറ്റ് പ്രതികള്‍ക്കൊപ്പം സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നു എന്ന് സരിത്ത് പറഞ്ഞിരുന്നു. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയില്‍, ശിവശങ്കറിന്റെ കാര്യത്തില്‍ ഓരോ നീക്കവും വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും നടത്തുക. എല്ലാ പഴുതുകളും ഭദ്രമായി അടച്ചതിനു ശേഷമായിരിക്കും യു.എ.പി.എ, കസ്റ്റംസ് നിയമങ്ങള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

സര്‍വീസ് ചട്ടങ്ങളുടെ ലംഘനം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, വഴിവിട്ട നിയമനങ്ങള്‍, വിദേശ സ്ഥാപനങ്ങളുമായി ടെന്‍ഡറില്ലാത്ത കരാറുകള്‍ തുടങ്ങി ശിവശങ്കര്‍ ഗുരുതരമായ വേറെയും ആരോപണങ്ങള്‍ നേരിടുന്നുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്‌നയുമായി ഔദ്യോഗിക രീതിയിലല്ലാതെ അടുപ്പം പുലര്‍ത്തിയതും ഇഷ്ടക്കാരെ ഐടി വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നിയമിച്ചതുമെല്ലാം വീഴ്ചകളാണെന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. തുടര്‍ന്നായിരുന്നു സര്‍വീസില്‍നിന്നുള്ള സസ്‌പെന്‍ഷന്‍.