ആ കുട്ടി അവന്റെ കൂടെ ഒരാഴ്ച്ചയില്‍ കൂടുതല്‍ ജീവിക്കില്ല, ഒരു ഡസന്‍ ആയി ഞങ്ങള്‍ ഒരുമിച്ചിട്ട്- നിര്‍മ്മല്‍ പാലാഴി

മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി താരവുമാണ് നിര്‍മല്‍ പാലാഴി. മിമിക്രിയിലൂടെയും സ്റ്റേജ്, ടിവി കോമഡി ഷോകളിലൂടെയും ആണ് അദ്ദേഹം ശ്രദ്ധേയനായത്. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹം കേന്ദ്ര കഥാപാത്രമായ സെന്റ് എന്ന ചിത്രം നേരത്തെ യൂട്യൂബിലൂടെ റിലീസ് ചെയ്തിരുന്നു. സുരേഷ് ​ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത പാപ്പൻ എന്ന ചിത്രത്തിലും നിർമ്മൽ അഭിനയിച്ചിരുന്നു. കഴി‍ഞ്ഞ ദിവസമാണ് പാപ്പൻ തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ഇപ്പോഴിതാ തങ്ങളുടെ പന്ത്രണ്ടാം വിവാഹ വാര്‍ഷികത്തെക്കുറിച്ചുള്ള നിര്‍മ്മലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആളും കുടുംബവും ആയി സന്തോഷത്തോടെ ഉള്ള വലിയൊരു ആഘോഷം എല്ലാവരെയും പോലെ ഞങ്ങളുടെ ആഗ്രഹവും അങ്ങനെയായിരുന്നു. സാഹചര്യം അനുകൂലമല്ലായിരുന്നു അതുകൊണ്ട് രജിസ്റ്റർ ചെയ്ത് ചെറിയൊരു അമ്പലത്തിൽ വച്ചു മഞ്ഞ ചരടിൽ ഒരു താലി കെട്ടേണ്ടി വന്നു.

ആ കുട്ടി അവന്റെ കൂടെ ഒരാഴ്ച്ചയിൽ കൂടുതൽ ഇല്ലെന്ന് പാവങ്ങളായ അവരുടെ വീട്ടുകാരോട് പറഞ്ഞവരോട് ഒന്ന് പറഞ്ഞോട്ടെ ഒന്നും രണ്ടും അല്ലാട്ടോ ദൈവാനുഗ്രഹം കൊണ്ട് ഒരു ഡസൻ ആയി ഒരുമിച്ചിട്ട്