ഡാനിയേലിനെ കണ്ട സന്തോഷത്തിൽ ഓടി വന്ന് കെട്ടിപ്പിടിച്ച്‌ മകൾ നിഷ

നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ.ലോക്ക് ഡൗൺ വിശേഷങ്ങൾ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോൺ. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗർഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു. കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങൾ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്.

അടുത്തിടെ സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും മൂന്ന് മക്കളും കേരളത്തിലെത്തിയിരുന്നു. ടിവി പരിപാടിയുടെ ഷൂട്ടിനെത്തിയ താരം കേരളത്തിൽ നിന്നുമുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയകൾ വഴി പങ്കുവെയ്ക്കാറുണ്ടായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സണ്ണി കുടുംബത്തിന്റെ ഒരു വീഡിയോ ഏവരുടെയും ഹൃദയം കവരുകയാണ്. ഇതിൽ വെബർ കുടുംബത്തിന്റെ സ്നേഹവും കരുതലും എല്ലാം അടങ്ങിയിരിക്കുന്നു. അച്ഛൻ ഡാനിയേലിനെ കണ്ട സന്തോഷത്തിൽ ഓടി വന്ന് ആശ്ലേഷിക്കുന്ന കുഞ്ഞ് മകൾ നിഷയാണ് ഇതിലുള്ളത്. വിമാനത്താവളത്തിൽ വന്നിറങ്ങിയ സണ്ണിയെയും മക്കളെയും സ്വീകരിക്കാൻ എത്തിയതാണ് ഡാനിയേൽ. എന്നാൽ നിഷയ്ക്ക് അച്ഛനെ കണ്ട സന്തോഷം അടക്കാനായില്ല. തൊട്ടുപിന്നാലെ തന്നെ രണ്ടാണ്മക്കളും കൂടിയുണ്ടായിരുന്നു. ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനി പോസ്റ്റ് ചെയ്ത വീഡിയോയാണിത്.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)