സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസ്സമില്ല, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം

കോഴിക്കോട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും ഇടതുപക്ഷത്തിന് ഇക്കാര്യത്തില്‍ ധാരണയുണ്ടെന്നും കെകെ ശൈലജ. സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസ്സമില്ല. നിലവിലെ മുഖ്യമന്ത്രിയെ മാറ്റേണ്ട സാഹചര്യമില്ലെന്നും ശൈലജ പറഞ്ഞു.

സ്ത്രീകളെ മുന്നിലേക്ക് കൊണ്ടുവരാന്‍ ഇടതുപക്ഷ ആശയം നന്നായി സഹായിച്ചിട്ടുണ്ട്. നാളുകളായി പിന്തള്ളപ്പെട്ടു പോയ വിഭാഗമാണ് സമൂഹത്തിലെ സ്ത്രീകള്‍. കൂടുതല്‍ സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രാതിനിധ്യം നല്‍കണം. വിജയസാധ്യത ചര്‍ച്ച ചെയ്താണ് സ്ത്രീകളുടെ പേര് മാറ്റുന്നത്.

ജയക്കിന്‍ സാധിക്കുന്ന സീറ്റില്‍ തന്നെ സ്ത്രീകളെ നിര്‍ത്തി മത്സരിപ്പിക്കുന്നത് നല്ലതാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെകെ ശൈലജ വ്യക്തമാക്കി.