ഓൺലൈൻ വാതുവെപ്പിന്റെയും ചൂതാട്ടത്തിന്റെയും പരസ്യങ്ങൾ ഇനി കൊടുക്കരുത്, മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി . വാതുവെപ്പ്, ചൂതാട്ട പരസ്യങ്ങൾ വേണ്ടെന്ന് മാധ്യമങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ, ഓൺലൈൻ വാർത്താമാധ്യങ്ങൾ എന്നിവയടക്കം മുഴുവൻ മാധ്യമങ്ങൾക്കുമാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമാണെന്നും അതിനാൽ ഇത്തരംപ്രവർത്ത നങ്ങളുടെ നേരിട്ടോ അല്ലാതെയോ ഉള്ള പരസ്യങ്ങൾ 2019-ലെ ഉപഭോക്തൃസംരക്ഷ ണനിയമം, 1978-ലെ പ്രസ് കൗൺസിൽ ആക്ട്, 2021-ലെ ഐ.ടി. നിയമം എന്നിവ പ്രകാരം നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കേന്ദ്രത്തിന്റെ അറിയിപ്പ്.

പത്രങ്ങളിലടക്കം അടുത്തിടെ ഇത്തരത്തിൽവന്ന പരസ്യങ്ങൾ മന്ത്രാലയത്തിന്റെ അറിയിപ്പിനൊപ്പം പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1867-ലെ പി.ആർ.ബി. നിയമത്തിലെ ഏഴാംവകുപ്പുപ്രകാരം പത്രങ്ങളും ആനുകാലികങ്ങളും ധാർമികവും നിയമപരവുമായ വസ്തുതകൾ പരിശോധിച്ചശേഷമേ പരസ്യമടക്കമുള്ള എല്ലാഉള്ളടക്കങ്ങളും പ്രസിദ്ധീകരിക്കുവാൻ പാടുള്ളൂ. വരുമാനം ഉണ്ടാക്കുക എന്നതുമാത്രമാണ് മാധ്യമങ്ങളുടെ ഒരേയൊരു ലക്ഷ്യം എന്ന രീതിയിലേക്കുമാറരുത് – മന്ത്രാലയം അറിയിച്ചു.