ഫാഹിമുമായി ഡേറ്റിങിന് പോയപ്പോൾ കുടുംബത്തെ കൂടെക്കൂട്ടി- നൂറിൻ

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് നൂറിൻ. തൻ്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി താരം എപ്പോഴും പങ്കുവെക്കാറുമുണ്ട്. അടുത്തിടെയായിരുന്നു നൂറിന്റെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറുമായുള്ള വിവാഹം നടന്നത്. പ്രണയത്തെക്കുറിച്ച് പറയുകയാണ് ഇരുവരും

ഫാഹിമുമായി പ്രണയത്തിലായശേഷം ഡേറ്റിങിന് വേണ്ടി നൂറിൻ കുടുംബസമേതമാണ് പോയത്. അതിന് പിന്നിലെ കാരണമെന്താണെന്ന് അവതാ​രകൻ ചോദിച്ചപ്പോൾ വളരെ രസകരമായാണ് നൂറിൻ മറുപടി നൽകിയത്. നിരവധി ഉദ്ഘാടനങ്ങൾക്ക് ക്ഷണം ലഭിക്കാനുള്ള നടിയാണ് നൂറിൻ.

അതുകൊണ്ട് തന്നെ അത്തരം പരിപാടികളിൽ പങ്കെടുക്കാൻ പോകുമ്പോൾ കുടുംബവും ഒപ്പം കാണും. ‘പൊതുവെ ഉദ്ഘാടനം പോലുള്ള പരിപാടികളിൽ പങ്കെടുക്കാൻ പോയി തിരികെ വരുമ്പോൾ കൊച്ചിയിൽ വെച്ച് ഫാഹിമിനെ മീറ്റ് ചെയ്യാറുണ്ട്. അപ്പോഴെല്ലാം കുടുംബവും ഒപ്പം കാണും.’

‘മാത്രമല്ല ഞാൻ വിവാഹം ചെയ്യാൻ പോകുന്ന വ്യക്തി എന്റെ കുടുംബത്തെയും നന്നായി സ്നേഹിക്കുന്ന ഒരാളായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടാണ് ഡേറ്റിങ് സമയത്ത് കുടുംബത്തെയും ഒപ്പം കൂട്ടിയത്. വിവാഹനിശ്ചയം കഴിഞ്ഞ ശേഷമാണ് ഞാനും ഫാഹിമും മാത്രമായി പുറത്തൊക്കെ പോയി തുടങ്ങിയതെന്നും’, നൂറിൻ പറയുന്നു.

ഒരു അഡാർ ലൗ എന്ന സിനിമയിൽ പിന്നീട് നായികയായെത്തിയതോടെ ആള് വൈറലായി. സാന്താക്രൂസ്, വെള്ളേപ്പം, ബർമൂഡ തുടങ്ങിയവയാണ് നൂറിന്റെ മറ്റ് ചിത്രങ്ങൾ.‌ ജൂൺ, മാലിക്, ഗാങ്‌സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹിം സഫർ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ഫഹിം.