കാശ് വാങ്ങിയാൽ റസീറ്റും കൊടുത്തുകാണും, കരിമണൽ ഖനനം, വിവാദത്തിൽ യു.ഡി.എഫ് നേതാക്കൾ

കരിമണൽ ഖനന കമ്പിനിയിൽ നിന്നും പണം വാങ്ങിയിട്ടുണ്ടേൽ റസീറ്റും നല്കിയിട്ടുണ്ട് എന്ന് യു.ഡി.എഫ് നേതാക്കൾ.പാർട്ടിക്കാർ പണം വാങ്ങുന്നതിൽ തെറ്റില്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കരിമണൽ കമ്പിനിയിൽ നിന്നും പണം വാങ്ങിയ ലിസ്റ്റിൽ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശൻ. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന ഇതേ കമ്പിനി തന്നെയാണ്‌ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‌ ഒന്നേമുക്കാൽ കോടി രൂപയോളം നല്കിയത്. ഇതോടെ മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ മാസപ്പടി സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കം ഇല്ലാതെ ഒത്തു തീരുകയോ കെട്ടടങ്ങുകയോ ചെയ്യും

യു ഡി എഫിലെ ഉമ്മൻ ചാണ്ടി, ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർ ഖനന കമ്പിനിയിൽ നിന്നും പണം വാങ്ങിയവരുടെ ലിസ്റ്റിൽ ഉണ്ട്. രാഷ്ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ പേരും ഇതുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയുമാണ് പണം പിരിക്കാൻ ചുമതലപ്പെടുത്തിയത്. അധികാരത്തിലിരുന്ന് ഒരു പ്രത്യുപകാരവും ചെയ്തിട്ടില്ല’’ – സതീശൻ പറഞ്ഞു. പണം വാങ്ങിയിട്ടുണ്ടെങ്കിൽ രസീത് നൽകിയിട്ടുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സുരേഷ്കുമാറിന്റെ വീട്ടിൽനിന്ന് ആദായനികുതി വകുപ്പ് കണ്ടെടുത്ത രേഖയിൽ പി.വി, ഒ.സി, ആർ.സി, കെ.കെ, ഐ.കെ എന്നിങ്ങനെ ചുരുക്കെഴുത്തുകളുണ്ട്. ഈ ചുരുക്കെഴുത്തുകൾ പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നീ പേരുകളുടേതാണെന്നു സുരേഷ് മൊഴി നൽകിയിരുന്നു.