പൊട്ടാത്ത ബാങ്കും പൊട്ടിക്കാൻ ക്വട്ടേഷൻ, ബോബി ചെമ്മണ്ണൂരിനെതിരെ ​ഗുരുതര ആരോപണം, ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ബാങ്കിലെ ദൃശ്യങ്ങൾ Indian Cooperative Credit Society

ബാങ്കുകൾ ഒന്നൊന്നായി പൊട്ടുമ്പോൾ പൊട്ടാത്ത ബാങ്കും പൊട്ടിക്കാൻ അണിയറയിൽ നീക്കം. ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ ഇ ഡി റെയ്ഡ് എന്ന വ്യാജ പ്രചാരണം നടത്തി ആയിര കണക്കിനുള്ള ഈ ബാങ്കിന്റെ ഇടപാടുകാരേ ആശങ്കയിലാക്കിയിരിക്കുകയാണ്‌.

സമീപ നാളിൽ ഹൈറിച്ച് എന്ന തട്ടിപ്പ് സ്ഥാപനത്തിന്റെ വാർത്തകൾ, സഹകരന ബാങ്ക് തട്ടിപ്പ് അങ്ങിനെ നിരവധി സാമ്പത്തിക തട്ടിപ്പുകൾ പുറത്ത് വന്നതോടെ ബാങ്കുകളേ കുറിച്ചുള്ള ഓരോ വാർത്തകളും ഇടപാടുകാരിൽ ഞട്ടൽ ഉണ്ടാക്കുകയാണ്‌. ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനു പിന്നിൽ പ്രമുഖ സ്വർണ്ണ വ്യാപാരി നടത്തുന്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരേ അരോപണം ഉയർന്നു. ഹൈറിച്ചിനെതിരേയും ബോബി ചെമ്മണ്ണൂരിനെതിരേയും ആരോപണം ഉയർന്നു വന്നു. എങ്കിലും സ്ത് സ്തിരീകരിക്കാൻ ആയിട്ടില്ല.

പൊട്ടാത്ത ബാങ്കുകളും ഇപ്പോൾ പൊട്ടിക്കാൻ ധനകാര്യ മേഖലയിലെ മൽസരം ഉടലെടുക്കുകയാണ്‌. ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ ഇ ഡി റെയ്ഡ് ഉണ്ടായിട്ടില്ലെന്നും നികുതി സംബന്ധമായ സാധാരണ പരിശോധനകൾ മാത്രമാണ്‌ ഉണ്ടായത് എന്നും സ്ഥാപന അധികാരികൾ പറയുന്നു.

കർമ്മ ന്യൂസ് പ്രതിനിധികൾ തലശേരിയിലുള്ള ഇവരുടെ ശാഖയിൽ എത്തിയപ്പോൾ പ്രവർത്തനങ്ങളേ വിവാദം ഒട്ടും ബാധിച്ചിട്ടില്ല. മാത്രമല്ല നിക്ഷേപം നടത്താനും പണം എടുക്കാനും ഒക്കെ ഇടപാടുകാർ ധാരാളം, പിന്നെ എങ്ങിനെയാണ്‌ ഇത്തരം വിവാദങ്ങൾ എന്നും ബാങ്ക് പൊട്ടിക്കാൻ ഇറങ്ങിയവരെ തല്ലി ഓടിക്കണം എന്നും ജനം പറയുന്നു.