മഹുവ മൊയ്ത്രക്ക് ഇഡിയുടെ നോട്ടീസ്, വിദേശനാണ്യ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ്

ന്യൂഡല്‍ഹി. മുന്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്ക് ഇഡിയുടെ നോട്ടീസ്. വിദേശനാണ്യ വിനിമയച്ചട്ടവുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ്. ഡല്‍ഹിയിലെ ഇഡിയുടെ ഓഫീസില്‍ തിങ്കളാഴ്ച ഹാജരാകുവനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചോദ്യത്തിന് കോഴ ആരോപണത്തില്‍ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മഹുവയെ എംപി സ്ഥാനത്തു നിന്നും അയോഗ്യയാക്കിയിരുന്നു.

അദാനി ഗ്രൂപ്പിനെതിരെ ചോദ്യം ചേദിക്കാന്‍ മഹുവ വ്യവസായിയായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്നും പ്രതിഫലം കൈപ്പറ്റിയെന്നാണ് കേസ്. മഹുവയുടെ മുന്‍ സുഹൃത്ത് ജയ് അനന്ദ് ദെഹ്ദ്രായിയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മഹുവക്കെതിരെ ബിജെപി എപി നിഷികാന്ത് ദുബെ ലോക്പാലിന് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന പ്രാഥമിക അന്വേഷണം നടത്താല്‍ ലോക്പാല്‍ സിബിഐയോട് ആവശ്യപ്പെട്ടു. സിബിഐയുടെ ചോദ്യങ്ങള്‍ക്ക് മഹുവ മറുപടി നല്‍കിയ അതേ ദിവസമാണ് ഇഡിയുടെ നോട്ടീസും ലഭിച്ചത്.