ഓണം ബംബർ ആകെ 378കോടി, സർക്കാരിനു കിട്ടുക 228കോടി, കണക്കുകളിങ്ങനെ

കോടികൾ കാണിച്ച് ജനത്തേ പറ്റിച്ച് സർക്കാർ പണം വാരുന്ന രീതിയാണ്‌ ലോട്ടറി വില്പന. ഓണം ബംബറിൽ മാത്രം കേരള സർക്കാരിന്റെ ലാഭം ആയി കിട്ടിയത് 228 കോടി രൂപ. എന്നാൽ ബംബർ അടിച്ച ആൾക്ക് പൊലും കിട്ടിയത് 12.88 കോടി മാത്രം. ബംബർ 25 കോടി എന്ന് കെട്ടിഘോഷിക്കുന്നു എങ്കിലും വിജയിച്ച ആളുടെ കൈയ്യിൽ എത്തുക പകുതി മാത്രം, സമ്മാനത്തുകയിലും സർക്കാർ കൈയ്യിട്ട് വാരുകയാണ്‌.

ഇനി കണക്കുകൾ നോക്കാം. ഇക്കുറി ഓണം ബംബർ വിറ്റ് ആകെ കിട്ടിയ പണം 378 കോടി രൂപ.500 രൂപ നിരക്കിൽ 7576096 ടികറ്റുകളാണ്‌ ആകെ വിറ്റത്. ആകെ ഓണം ബംബർ വിറ്റ് കിട്ടിയത് 378 കോടി. ഇനി ചിലവ് നോക്കാം.. സമ്മാനത്തുകയും ഏജന്റിന്റെ കമ്മീഷൻ, അച്ചടി ചിലവ്, ക്ഷേമനിധി ബോർഡ് വിഹിതം, വില്പന ഇൻസന്റീവ് തുടങ്ങി എല്ലാ ചിലവുകളും കൂടി 150 കോടി രൂപ മാത്രം. 378ൽ നിന്നും 150 കുറച്ചാൽ 228കോടിയാണ്‌ ഇതിൽ സർക്കാരിന്റെ വരുമാനം.

ലോട്ടറി വകുപ്പ് സർക്കാരിന്റേതായതിനാൽ ആയതിന്റെ വരുമാനം സർക്കാർ വരുമാനം തന്നെയാണ്‌. അതായത് 378 കോടി പിരിച്ചെടുത്ത് വെറും 150 കോടി ചിലവാക്കുന്ന നിയമാനുസൃതമായ നല്ല ഒന്നാന്തിരം തട്ടിപ്പും ചൂതാട്ടവുമാണ്‌ ലോട്ടറി. 150 കോടി മുടക്കിയാൽ ഒറ്റ മാസം കൊണ്ട് 378 കോടി വരുമാനം കിട്ടുന്ന മറ്റേത് കച്ചവടമാണ്‌ ഉള്ളത്. ഒന്ന് വയ്ച്ചാൽ 3 ഇരട്ടിയോളം ലാഭം. വലിത് കാട്ടി ജനത്തേ പ്രലോഭിപ്പിച്ച് ചൂതാട്ടം നടത്തുക.മേൽ പറഞ്ഞ രീതിയിൽ 228 കോടി രൂപയും സർക്കാരിന്റെ പോകറ്റിലേക്ക് എത്തുമ്പോൾ ഇതിൽ ജി എസ് ടി മുതൽ നികുതി, ആരോഗ്യ സെസ് വരെയുണ്ട്. സർക്കാരിന്റെ പല പോകറ്റിലേക്ക് പല പേരിൽ പോയി അതെല്ലാം ഒടുവിൽ സർക്കാരിന്റെ വരുമാനം ആയി ഒന്നിക്കും

ഇനി ഇതിന്റെ ചില നിയമ വശങ്ങൾ കൂടി ജനം മനസിലാക്കണം. പരിഷ്കൃത രാജ്യങ്ങളിൽ എല്ലാം ലോട്ടറി ബിസിൻസ് സർക്കാരിന്റെ പണിയല്ല. സർക്കാരിനു ലാഭം ഉണ്ടാക്കാനും അല്ല. ചൂതാട്ടം നടത്തി നെറികെട്ട രീതിയിൽ അല്ല രാജ്യം ഭരിക്കാൻ കാശ് ഉണ്ടാക്കേണ്ടത്. ചൂതാട്ടം നടത്തുന്ന കറക്ക് കമ്പിനിയും മുച്ചീട്ട് കളിക്കാരനും അല്ല സർക്കാർ. അതായത് എല്ലാ രാജ്യത്തും ഗൾഫിൽ ഉൾപ്പെടെ ലോട്ടറികൾ ഉണ്ട്. അത് പല പേരി പല രീതിയിൽ ആണ്‌. ഭാഗ്യ ശാലിക്ക് സമ്മാനം നല്കാൻ ആകാം. ഷോപ്പിങ്ങ് പ്രമോഷൻ ആകാം. ലോട്ടോ ആകാം. പാശ്ചാത്യ രാജ്യങ്ങളിൽ എല്ലാം ലോട്ടോ ആണ്‌. ഇവിടങ്ങളിൽ ഇത് നറ്റത്തുന്നത് അംഗീകൃത ചാരിറ്റി ഓർഗനൈസേഷനാണ്‌. സർക്കാരല്ല.

ലോട്ടറി അടിച്ചാൽ അടിക്കുന്നവന്‌ മുഴുവൻ പണവും നല്കും. ചില്ലി കാശ് നികുതി എടുക്കില്ല. കാരണം ഇത് വിജയിക്കുന്ന ആൾക്ക് വരുമാനം ആയി കിട്ടുന്നതല്ല. സമ്മാനമാണ്‌. സമ്മാനം വരുമാനം അല്ല. സമ്മാനത്തിനും ഗിഫ്റ്റുകൾക്കും എങ്ങിനെ ഇൻ കം ടാക്സും സെസും ചുമത്തും? നിയമ പ്രകാരം ലഭിക്കുന്ന ഗിഫ്റ്റിനു എങ്ങിനെ സർവീസ് ഇനമായി കണ്ട് ജി എസ് ടി ചുമത്തും. എന്ത് സേവനമാണ്‌ അവിടെ നടക്കുന്നത്. ഇതിനാൽ തന്നെ ലോട്ടറിയും ലോട്ടോയും എല്ലാം ബംബറുകളും എല്ലാം ഗൾഫിലും പാശ്ചാത്യ രാജ്യങ്ങളിലും എല്ലാം നികുതി രഹിതമാണ്‌

ചൂതാട്ടം ആയല്ല അവിടെ ഒക്കെ ലോട്ടറിയും ലോട്ടോയും നടത്തുന്നത്. എന്റർ ടൈന്മെന്റായാണ്‌. ജനങ്ങളുടെ ഒരു വിനോദം ആയി മാത്രം. അതിനു ഇത്തരത്തിൽ വൻ തുകയും ടികറ്റിനില്ല. നാമമാത്ര നിസാരമായ തുക മാത്രം. വിലപന നറ്റത്തിയ ഒരു നമ്പറിൽ ലോട്ടോ അടിച്ചില്ലെങ്കിൽ ആ തുക അടുത്ത നറക്കെടുപ്പിൽ കൂടുതൽ തുക ആക്കും. അതായത് 20 കോടിയാണ്‌ ഇക്കുറി നറക്കെടുപ്പ് എങ്കിൽ ആർക്കും സമ്മാനം അടിച്ചില്ലേൽ അടുത്ത തവണ നറക്കെടുപ്പ് 25 കോടി രൂപയ്ക്ക് ആയിരിക്കും. കമ്പിനിക്ക് അടിക്കുന്ന പരിപാടി ലോകത്ത് ഒരിടത്തും ഇല്ല

ഇനി ഓണം ബംബർ അടിക്കുന്ന സമ്മാനാർഹനിൽ നിന്നും സർക്കാർ ഈടാക്കുന്ന ഒടുക്കത്തേ നികുതികൾ ഇങ്ങിനെ…നികുതിത്തുകയ്ക്കുള്ള സർചാർജ് (37%*)–2,49,75,000 രൂപ , നികുതിയും സർചാർജും ചേർന്നുള്ള തുകയ്ക്ക് ആരോഗ്യ വിദ്യാഭ്യാസ സെസ് (4%)–36,99,000 രൂപ ,അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി** –2.85 കോടി ,സർച്ചാർജ് ഒരു കോടി മുതൽ 2 കോടി വരെ 15%, തുടർന്ന് 5 കോടി വരെ 25%, തുടർന്ന് 37% , എല്ലാ നികുതിയും കഴിഞ്ഞു ബാക്കി കൈയ്യിൽ കിട്ടുന്ന തുക– 12,88,26,000 രൂപ..ഓർത്ത് നോക്കുക..ഒന്നാം സമ്മാനം നേടുന്ന ആൾ സംസ്ഥാന ആരോഗ്യ വകുപ്പിനു പോലും സെസ് നല്കുന്നത് 37 ലക്ഷം രൂപയോളം. ഒരാൾ ഒന്ന് പച്ച പിടിക്കുമ്പോൾ നാലുപാടു നിന്നും നികുതി കൂടാതെ ആരോഗ്യ സെസ് വരെ ഈടാക്കുന്നു. ഞണ്ടിന്റെ സ്വഭാവമാണ്‌ സർക്കാർ കാണിക്കുന്നത്. ഭാഗ്യത്തിൽ രക്ഷപെട്ട് മുകളിലേക്ക് കയറാൻ കുതിക്കുന്നവരെ എങ്ങിനെയും വലിച്ച് താഴേക്ക് ഇടുന്നു.