ഓണാഘോഷം അതിരുവിട്ടു, ഹൈവേയിലൂടെ വിദ്യാർഥികളുടെ സാഹസിക കാർ ഓട്ടം

ഓണാഘോഷം അതിരുവിടുന്ന ദൃശ്യങ്ങൾ കർമ്മ ന്യൂസിന്‌. മാഹി- തലശേരി ബൈപാസായ ദേശീയ പാതയിൽ വിദ്യാർഥികൾ നടത്തിയ കാറോട്ട മൽസരം നാട്ടുകാരേയും റോഡ് യാത്രക്കാരേയും ഭീതിയിലാക്കി

മാഹി തലശേരി ബൈപാസിൽ ഒരു കൂട്ടം വിദ്യാർഥികൾ നടത്തിയ കാർ .. ബൈക്ക് ഓട്ട മൽസരമാണ്‌ കണ്ടത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് കാറിനു മുകളിലും ഡോർ തുറന്ന് അവിടെയും എല്ലാം വിദ്യാർഥികൾ മൽസര ലഹരിയിൽ അപകടകരമായ രീതിയിൽ ഇരുന്നാണ്‌ ഓടിക്കുന്നത്.നാദാപുരം പയന്തോങ്ങിലേയും കുറ്റ്യാടി വട്ടോളിയിലെയും സ്കുളിലെ വിദ്യാർത്ഥികൾ മാഹി – തലശേരി ബൈപ്പാസിൽ മങ്ങാട് – കവിയൂർ ഭാഗത്ത് കാട്ടിക്കൂട്ടിയ ഓണഘോഷമാണിത്.

ആഘോഷ കാലങ്ങൾ മങ്ങാടും പരിസരങ്ങളിലുമുള്ള ജനങ്ങൾ ഏറെ ഭയത്തോടെയാണ് കാണുന്നത്. വൈകീട്ട് ആറു മണി കഴിഞ്ഞ് ഒരു കൂട്ടം വിദ്യാർത്ഥികൾ കാട്ടിയ അതി സാഹസിക പ്രകടനങ്ങൾ ആരെ യും ഭയപ്പെടുത്തുന്ന അവസ്ഥയാണ്. ലൈസൻസുപോലും ഇല്ലാതെയാണ് വിദ്യാർത്ഥികൾ വാഹനം ഓടിച്ച് സാഹസികത കാട്ടിയത്. അപകടം ഉണ്ടായാൽ ഇൻഷൂറൻസ് പരിരക്ഷ പ്പോലും ലഭിക്കുകയുമില്ല. അവിടെയാണ് ഈ കുട്ടി കൂട്ടം അഭ്യാസപ്രകടനം നടത്തിയത്.ഹെവി വാഹനങ്ങൾ കുട്ടികളുടെ കൈയിൽ കൊടുത്തു വിടുന്ന രക്ഷിതാക്കൾക്കെതിരെ കേസ്സെടുക്കണമെന്നാണ് നാട്ടുക്കാർ പറയുന്നത്.

കഴിഞ്ഞ ദിവസമാണ്‌ തലശേരിയിൽ 17 വയസുകാരനു ബൈക്ക് ഓടിക്കാൻ കൊടുത്തുവിട്ട രക്ഷിതാക്കൾക്ക് കോടതി 30000 രൂപ പിഴ വിധിച്ച് ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇത്തരത്തിൽ റോഡിൽ അഭ്യാസം നടത്തുന്നതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം നിയമം അനുസരിച്ച് അവരുടെ മാതാപിതാക്കൾക്ക് ആയിരിക്കും. മാത്രമല്ല കുട്ടികൾ ഉപയോഗിക്കുന്നതാകട്ടേ ഇന്നോവ ക്രിസ്റ്റ പോലുള്ള വിലകൂടിയ വാഹനങ്ങളും. ബൈക്കുകൾ ലക്ഷങ്ങൾ വിലയേറിയതും പുതിയ വിഭാഗത്തിൽ പെടുന്നതുമാണ്‌. വാഹനങ്ങൾ കാർ റാലി പോലെ റൈസ് ചെയ്ത് ചീർ പായുമ്പോൾ ഉള്ളിലേ കുട്ടികൾ ഡോർ ഗ്ളാസുകൾ തുറന്ന് അതിലൂടെ പുറത്തേക്ക് നില്ക്കുകയാണ്‌

കുട്ടികളുടെ കൈയ്യിൽ വിലപിടിപ്പുള്ള ഇത്തരം ബാഹനങ്ങൾ എങ്ങിനെ കിട്ടുന്നു എന്നും മാതാപിതാക്കൾ എന്ത് ധൈര്യത്തിൽ കൊടുത്തുവിടുന്നു എന്നും നാട്ടുകാർ ചോദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിലും മോട്ടോർ വാഹന വകുപ്പിലും അറിയിപ്പ് നല്കിയിട്ടും ആരും സ്ഥലത്ത് എത്തിയില്ല. ഓടിക്കുന്നവരുടേയും എതിരേ വരുന്ന വാഹന യാത്രക്കാരുടേയും ജീവൻ പണയം വയ്ച്ചുള്ള തീക്കളി തടയാൻ പോലീസും മോട്ടോർ വാഹനവകുപ്പും എത്താതിരുന്നതും കുട്ടികളുടെയും മാതാപിതാക്കളുടേയും രാഷ്ട്രീയ ബന്ധം മുൻ നിർത്തിയാണ്‌ എന്നും ആക്ഷേപം ഉയരുന്നു..നിയമം ലംഘിച്ച വാഹനങ്ങൾ പിടിച്ചെടുക്കണം എന്നും വാഹനത്തിന്റെ ആർ സി ഉടമകൾക്ക് എതിരേ കർശന നടപടി വേണം എന്നുമാണ്‌ പ്രദേശ വാസികളുടെ ആവശ്യം