കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

മലപ്പുറം: കരിപ്പൂർ വിമാന അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരുന്നയാൾ മരിച്ചു.മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ ആണ് മരിച്ചത്.68 വയസ്സായിരുന്നു.അപകടത്തിൽ കാലിനാണ് അരവിന്ദാക്ഷന് പരുക്കേറ്റത്.പെരിന്തൽമണ്ണ അൽ ഷിഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.ഇന്ന് പുലർച്ചെയാണു മരണം സംഭവിച്ചത്.ഹൃദയാഘാതമാണ് ഇദ്ദേഹത്തിന്റെ മരണകാരണം എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഇദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഭാര്യയ്ക്കും പരിക്കേറ്റിരുന്നു. ഭാര്യ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാ. അരവിന്ദാക്ഷന്റെ മരണം കൂടി സംഭവിച്ചതോടെ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 18 ആയി ഉയര്‍ന്നിരിക്കുകയാണ്. ആഗസ്റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് – കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിച്ച് അപകടം സംഭവിച്ചത്. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതുകൊണ്ടായിരുന്നു വലിയ ദുരന്തം ഒഴിവായത്.