അമേരിക്കയിലെ ഹണിമൂണ്‍ കഴിഞ്ഞാണ് ഞങ്ങളുടെ കല്യാണം; പ്രണയകഥ പറഞ്ഞ് ധന്യയും ജോണും

സിനിമകളിലൂടെയും സീരിയലുകളിലൂടെയും നിരവധി ആരാധകരെ നേടിയെടുത്ത താരദമ്പതികളാണ് ജോണും ധന്യ മേരി വര്‍ഗീസും. ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം ആരാധകരും സോഷ്യല്‍ മീഡിയയും വലിയ ആഘോഷമാക്കിയതാണ്. ഇപ്പോഴിത ജോണും ധന്യാ മേരി വര്‍ഗീസും ഇരുവരുടെയും പ്രണയ കാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

മികച്ച ഒരു നര്‍ത്തകിയായ ധന്യ സിനിമകളിലൂടെയാണ് മലയാളികളുടെ മനസ്സില്‍ ഇടം നേടുന്നത്. അതിനിടെയാണ് നടനും നര്‍ത്തകനുമായ ജോണുമായി ധന്യ പരിചയപ്പെടുന്നത്. ഇരുവരും ഒരുമിച്ച് നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. സിനിമകള്‍ക്ക് പുറമേ സീരിയലുകളിലും ഇരുവരും പിന്നീട് സാന്നിധ്യം അറിയിക്കുകയായിരുന്നു. ധന്യ ബിഗ് ബോസ് 4ല്‍ മത്സരിച്ചിരുന്നു. മികച്ച പ്രകടനമാണ് ധന്യ ബിഗ് ബോസില്‍ കാഴ്ചവെച്ചത്.

യുഎസിലെ ഹണിമൂണിന് ശേഷമാണ് വിവാഹിതരായതെന്ന് ഇരുവരും തുറന്ന് പറഞ്ഞു. പ്രണയം ആരംഭിക്കുന്നത് യുഎസില്‍ വെച്ചാണ്. എന്നാല്‍ പിന്നീട് എവിടെയും പോയിട്ടില്ലെന്ന് ധന്യ പറയുന്നു. മകനെയും കൂട്ടി ഒന്നുകൂടെ യുഎസില്‍ പോകുവാന്‍ ആഗ്രഹമുണ്ടെന്ന് ധന്യയും ജോണും പറയുന്നുണ്ട്. ജോണിനെ പരിചയപ്പെടുന്നത് എറണാകുളത്ത് വെച്ചാണ് ഞങ്ങള്‍ക്കിടയില്‍ പൊതുവായ കാര്യം നൃത്തമാണ്. ജോണ്‍ ടൂര്‍ണമെന്റ് എന്ന സിനിമ ചെയ്യുന്ന സമയത്താണ് പരിചയപ്പെടുന്നത്. അതുകൊണ്ട് ആദിവസം മറക്കുവാന്‍ കഴിയില്ലെന്ന് ധന്യ പറയുന്നു.

മോഡലിംഗ് ചെയ്ത് കുടുംബം നോക്കിയ വ്യക്തിയാണ് ധന്യ. എന്നാല്‍ താന്റെ അച്ഛനും അമ്മയ്ക്കും ജോലി ഉള്ളതിനാല്‍ താന്‍ ഉത്തരവാദിത്തം ചെയ്തിട്ടില്ലെന്ന് ജോണ്‍ പറയുന്നു. ഒരുമിച്ച് ഞങ്ങള്‍ യുഎസില്‍ നടത്തിയ യാത്ര ഒരിക്കലും മറക്കുവാന്‍ കഴിയില്ല. യുണിവേഴ്‌സല്‍ സ്റ്റുഡിയോയില്‍ വെച്ചാണ് ഒരുമിച്ചുള്ള കറക്കം ആരംഭിച്ചതെന്ന് ധന്യ പറയുന്നു.