ഗൾഫിലേക്ക് കേരള കപ്പലുമായി പിണറായി

മണ്ടത്തരം വിളിച്ച് കൂവി ഭൂലോക തോൽ വിയാവുകയാണ്‌ പിണറായി സർക്കാർ. ഇപ്പോൾ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത് ഗൾഫ് മലയാളികളുടെ വിമാന യാത്രാ കൂലി കൂടുതൽ ആയതിനാൽ കപ്പൽ സർവീസ് തുടങ്ങും എന്ന് പ്രഖ്യാപനമാണ്‌. യാത്രാ കപ്പൽ സർവീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ പ്രഖ്യാപിച്ചിരിക്കുകയാണ്‌. മലബാർ ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെയും കേരള മാരിടൈം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരള ത്തിൽ നിന്നും യു എ ഇയിലേക്കാണ്‌ കപ്പൽ സർവീസ്.

ഇനി ഒരു യാത്രാ കപ്പൽ വാങ്ങുന്നതിന്റെ ചിലവ് എത്ര എന്ന് അറിയാമോ ഈ മന്ത്രിക്കും ഇടത് പക്ഷത്തേ ആളുകൾക്കും. അന്തരാഷ്ട്ര മാരിടൈം കണക്കുകൾ പ്രകാരം ഒരു ആവറേജ് ക്രൂയിസ് ഷിപ്പിന്റെ വില 500 മില്യൺ ഡോളറാണ്‌. അതായത് ഒരു ബില്യൺ ഡോളർ എന്നാൽ 8.3 കോടി രൂപ വരും. ഇനി നൂറിലധികം ആളുകൾക്ക് കയറാവുന്ന സരാശരി ഒരു ക്രൂയിസിന്റെ വില എത്ര ആകും എന്നും നോക്കാം. ഏതാണ്‌ 1 ബില്യൺ ഡോളർ. അതായത് 1000 മില്യൺ ഡോളർ. പതിനായിര കണക്കിനു കോടി രൂപ വരുന്ന കപ്പലിനേകുറിച്ചാണ്‌ താൻ പറയുന്നത് എന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ പോലും ധരിച്ചിട്ടുണ്ടാകില്ല. പെൻഷനും ശംബലവും കൊടുക്കാൻ കടം എടുക്കാനായി കേന്ദ്ര സർക്കാരിനു മുന്നിൽ കെഞ്ചുന്ന സംസ്ഥാന സർക്കാരാണ്‌ ഗൾഫ് പ്രവാസികൾക്കായി ഇപ്പോൾ കപ്പലു പണിയാൻ പോകുന്നത് എന്നത് കൗതുക കരം. എന്തായാലും ഇനി കപ്പൽ കൺസട്ടൻസിക്കായി ഒരു കുറേ കോടികൾ വെട്ടി വിഴുങ്ങും. ഇതിന്റെ പേരിൽ അമേരിക്കയിലും ഗൾഫിലും ഏറെ നാൾ സാധ്യാ പഠനവും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നടത്താം.

ഈ സർക്കാർ തന്നെയാണ്‌ മുമ്പ് സ്വന്തമായി വിമാനങ്ങൾ വാങ്ങി സർവീസ് തുടങ്ങും എന്ന് പറഞ്ഞത്. കേരള എക്‌സ്പ്രസ്‘ വിമാനം പ്രവാസികൾക്ക് യാത്ര ചെയ്യാൻ പിനറായി സർക്കാർ അനൗൺസ് ചെയ്തതാണ്‌. കേരളത്തിന്റെ സ്വന്തം വിമാനങ്ങളിൽ പ്രവാസികൾക്ക് യാത്ര ചെയ്യാം എന്ന് പറഞ്ഞ് കേട്ടപ്പോൾ ഗൾഫിൽ അതൊരു തരംഗമായി. ജനങ്ങൾക്ക് ഇത്തിരി അരി പൊലും നല്കുന്നതിനു കേന്ദ്ര സർക്കാരുമായി കാശിന്റെ കണക്ക് പറഞ്ഞ് തർക്കിക്കുന്ന കേരള സർക്കാരാണ്‌ വിമാനവും ഇപ്പോൾ കപ്പലും ഒക്കെയായി പദ്ധതികൾ അവതരിപ്പിക്കുന്നത്

കപ്പലു പദ്ധതി ഇപ്പോൾ അവതരിച്ചപ്പോൾ പഴയ വിമാന പദ്ധതി എവിടെ ആയി എന്ന് മണ്ണ്‌ മാന്ത്രി നോക്കേണ്ടി വരും. ഈ സർക്കാർ ഇങ്ങിനെ എത്ര പദ്ധതികളുടെ പേരിൽ വിദേശ യാത്രയും കൺ സൾട്ടൻസിമാരെയും നിയമിച്ചു പണം കളഞ്ഞു. നടക്കാതെ പോയ കെ റെയിലിനു വേണ്ടി 200 കോടിയാണ്‌ കളഞ്ഞത്. ശബരിമല വിമാനത്താവളത്തിനായി എത്ര ഡസൻ കളഞ്ഞു. അതിന്റെ കൾസൾട്ടൻസിക്ക് മാത്രം 5 കോടിയോളം രൂപ അമേരിക്കൻ കമ്പിനിക്ക് നല്കി. വിമാനം പദ്ധതി, ഇപ്പോൾ കപ്പലു പദ്ധതി, ജലപാത പദ്ധതി അങ്ങിനെ അങ്ങിനെ നിരവധി പദ്ധതികൾ

. കെഎസ്ആർടി ബസ് നേരാം വണ്ണം നടത്താനറിയാത്തവർ ആണിപ്പോൾ കപ്പലു വാങ്ങി സർവീസ് നടത്താൻ പോകുന്നത്. എങ്ങിനെ ഒക്കെ മണ്ടത്തരങ്ങൾ ചെയ്യാമോ അതെല്ലാം ജനങ്ങളുടെ നികുതി പണം എടുത്ത് ചെയ്ത് കൂട്ടുകയാണ്‌. യാത്രാ കപ്പൽ സർവീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുമെന്നാണ്‌ മന്ത്രി അഹമ്മദ് ദേവർകോവിൽ പറയുന്നത്. നോർക്ക എന്ന തട്ടിപ്പ് ഡിപാർട്ട്മെന്റ് വെറും കുറെ വെള്ളാനകളേ സർക്കാർ ചിലവിൽ കൊണ്ടുനറ്റക്കാനും ഉദ്യോഗസ്ഥർക്ക് സംബളം നല്കാനും മാത്രമാണ്‌. വിദേശത്ത് ആരേലും കുടുങ്ങിയാലും പ്രവാസികൾക്ക് ബുദ്ധിമുട്ട് വന്നാലും കേരളം ഉടൻ വിളിച്ച് അപേക്ഷിക്കുന്നത് കേന്ദ്ര സർക്കാരിനെയാണ്‌. ഇന്നുവരെ പ്രവാസികൾക്കായി എന്ത് നല്ല കാര്യമാണ്‌ നോർക്ക ചെയ്തിട്ടുള്ളത്. അമിത ടികറ്റ് നിരക്കും, ചൂഷണവും, വിസ തട്ടിപ്പും ആയിം പ്രവാസികൾ നരകിക്കുമ്പോൾ കൂർക്കം വലിച്ച് ശംബളവും വെട്ടി വിഴുങ്ങുകയാണ്‌ നോർക്കയും അവിടുത്തേ ഉദ്യോഗസ്ഥരും

ഇപ്പോൾ കപ്പൽ തുടങ്ങാൽ 15 കോടി നീക്കിവയ്ച്ചു എന്നാണ്‌ മന്ത്രി പറയുന്നത്. പതിനായിര കണക്കിനു കോടികൾ വേണ്ട ഒരു പദ്ധതിയിൽ ഒരു മണൽ തരി പോലെ 15 കോടി നീക്കി വയ്ച്ചു എന്ന് പറയുമ്പോൾ തന്നെ പ്രവാസികളേ വെറുതേ ചിരിപ്പിക്കുകയാണ്‌.