പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷ

പി സതീദേവി പുതിയ വനിതാ കമ്മിഷന്‍ അധ്യക്ഷ. സിപിഐഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ് പി സതീദേവി. വിവാദങ്ങളെ തുടര്‍ന്ന് എംസി ജോസഫൈന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

സ്ഥാനമൊഴിയാന്‍ എട്ടുമാസം ബാക്കിനില്‍ക്കെയായിരുന്നു വിവാദങ്ങളെത്തുടര്‍ന്ന് മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ രാജി. തുടര്‍ന്ന് ജെ മേഴ്സിക്കുട്ടിയമ്മ, സതീദേവി, സിഎസ് സുജാത തുടങ്ങിയവരുടെ പേരുകള്‍ പരിഗണനാ പട്ടികയിലേക്ക് വന്നിരുന്നു. ഒടുവില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സതീദേവിയെ തിരഞ്ഞെടുക്കുകയായിരുന്നു.