പെണ്ണൊന്ന് മിണ്ടിയാല്‍ ലീഗിന്റെ മാനം പോകുമോ? എല്ലാം സഹിച്ചിരിക്കാനാണോ ഹരിത ; മാനക്കേട്

അതങ്ങനെയാണ് പെണ്ണൊന്ന് മിണ്ടിയാല്‍ അതുമതി ആണിന്റെ വീര്യം കെടാന്‍. പെണ്ണ് ശബ്ദമുയര്‍ത്തുന്നത് എന്തോ വലിയ പാതകമാണെന്ന ചിന്ത ചില തീവ്രവാദ ഭീകരവാദ രാജ്യങ്ങളില്‍ ഇന്നും നിനല്‍ക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയെന്നോണമാണല്ലോ താലിബാന്‍ തീവ്രവാദികള്‍ പെണ്ണിനെ വെറും ഉപഭോഗ വസ്തുവാക്കി മാറ്റുന്ന വാര്‍ത്തകള്‍ വന്നു കൊണ്ടെയിരിക്കുകയാണ്. അതേ മനോഭാവമാണോ ഇങ്ങ് കേരളത്തിലും. അല്ലെന്ന് ഉറപ്പിച്ച് പറയാന്‍ വരട്ടെ ആ മനോഭാവം മുസ്ലീം ലീഗിനുണ്ടെന്ന് ഉറപ്പിച്ച് പറയാം.

എംപവറിങ് വുമണ്‍, എംപവറിങ് സൊസൈറ്റി എന്നും പറഞ്ഞാണ് മുസ്ലീം ലീഗിലെ അതായത് എംഎസ്എഫിലെ വനിതാ വിഭാഗമായ ഹരിത പ്രവര്‍ത്തനം ആരംഭിച്ചത്. എംഎസ്എഫിലെ സ്ത്രീ കൂട്ടായ്മയുടെ ഉന്നമനമായിരുന്നു ലക്ഷ്യം. എന്നാല്‍ അതിനകത്തെ ലൈംഗിക അധിക്ഷേപങ്ങള്‍ അതിര് കടന്നപ്പോള്‍ നീതിക്ക് വേണ്ടി വനിതാ കമ്മീഷനെ സമീപിച്ചു. എന്നാല്‍ ഈ സ്ത്രീകളുടെ ശബ്ദം മാനക്കേടായി കണ്ട് ഹരിത എന്ന വിഭാഗത്തെ നിശബ്ദമാക്കിയിരിക്കുകയാണ് മുസ്ലീം ലീഗ്. അതായത് കാണുന്ന ലൈംഗിക അതിക്രമവും പരാമര്‍ശങ്ങളുമെല്ലാം മിണ്ടാതിരുന്നു അനുഭവിച്ചോണം. ഇതാണോ സ്ത്രീകളുടെ ഉന്നമനം എന്നത് കൊണ്ട് മുസ്ലീം ലീഗ് ഉദ്ദേശിക്കുന്നത്.

ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത ഭാരവാഹികള്‍ വനിതാ കമ്മിഷനെ സമീപിച്ചത് ഗുരുതര അച്ചടക്ക ലംഘനമാണെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ ഹരിത ഭാരവാഹികള്‍ അവഹേളിച്ചതായും ലീഗ് നേതൃത്വം വിലിയിരുത്തുന്നു. എന്നാല്‍ നിരന്തരം സ്ത്രീ വിരുദ്ധ പരാമര്‍ശനം നടത്തുകയും ലൈംഗികാധിക്ഷേപം നടത്തുകയും ചെയ്യുന്ന എം എസ് എഫ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഒരു വിട്ടുവീഴ്ച്ചക്കും ഇല്ലെന്ന നിലപാടിലാണ് ഹരിത ഭാരവാഹികള്‍. സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി ഹരിതയുടെ പത്ത് ഭാരവാഹികളാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതി വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പോലീസിന് കൈമാറി. പോലീസ് ഹരിത ഭാരവാഹികളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു.

എം എസ് എഫ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശം സംബന്ധിച്ച് വനിതാ കമ്മീഷനില്‍ പരാതിപ്പെട്ട വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് മുസ്ലിം ലീഗ മുന്നോട്ട പോകുകയാണ്്. ഹരിത ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തി. ഹരിത സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനമാണ് മരവിപ്പിച്ചത്. അതേസമയം, ആരോപണവിധേയരായ പി കെ നവാസ് ഉള്‍പ്പെടെയുള്ള എം എസ് എഫ് നേതാക്കളോട് വിശദീകരണം തേടിയിട്ടുണ്ട്. എം എസ് എഫ് നേതാക്കള്‍ക്കെതിരെ ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ലീഗ് നേതൃത്വം നല്‍കിയ സമയപരിധി അവസാനിച്ചതോടെയാണ് നടപടിയുണ്ടായത്. ഇന്ന് രാവിലെ പത്തിന് മുമ്ബ് പരാതി പിന്‍വലിക്കണമെന്നായിരുന്നു അന്ത്യശാസനം. എന്നാല്‍ എം എസ് എഫ് നേതാക്കള്‍ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ഹരിത ഭാരവാഹികള്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

അതിനിടെ, ഹരിത സംസ്ഥാന നേതൃത്വത്തെ തളളി മലപ്പുറം ജില്ലാ കമ്മിറ്റി രംഗത്തെത്തി. പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്ന ഒരു വിഷയത്തില്‍ വനിതാ കമ്മീഷനും പൊലിസും ഇടപെടണമെന്ന് വാശിപിടിക്കുന്നത് ബ്ളാക്ക് മെയിംലിംഗാണെന്നായിരുന്നു ഹരിത മലപ്പുറം ജില്ലാ പ്രസിഡന്‍റ് കെ. തൊഹാനിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. പാര്‍ട്ടിയെ ഗണ്‍പോയന്‍റില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നും തൊഹാനി പറ‍ഞ്ഞു. എന്നാല്‍ ഇതിനോടകം പൊലീസിന് മൊഴി നല്‍കിയ നാലുപേരുള്‍പ്പെടെയുളള ഹരിത നേതാക്കളെല്ലാം പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ്.