ഒടുവിൽ വേറെ വഴിയില്ലാതെ ഇന്ത്യയ്ക്ക് മുന്നിൽ തന്നെ മുട്ടുകുത്തി പാക്കിസ്ഥാൻ

കാശ്മീരിനെ വിഭജിച്ച ഇന്ത്യൻ നടപടിയെ തുടർന്ന് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം നിർത്തിവച്ച പാകിസ്ഥാൻ ഒടുവിൽ വേറെ വഴിയില്ലാതെ ഇന്ത്യയ്ക്ക് മുന്നിൽ തന്നെ മുട്ടുകുത്തി. ജീവൻ രക്ഷാ മരുന്നുകൾ രാജ്യത്ത് കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നും അവ ഇറക്കുമതി ചെയ്യാൻ പാകിസ്ഥാൻ തീരുമാനിച്ചത്.

ഡോ സുനിൽ പീ ഇളയിടം സെപ്തം 14,15 തീയതികളിൽ ലണ്ടനിലും ന്യൂകാസിലിലും പ്രഭാഷണം നടത്തുന്നു നയതന്ത്ര ബന്ധം അവസാനിപ്പിച്ചതോടെ ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം തടസ്സപ്പെട്ടിരുന്നു . ഇതിനെ തുടർന്നാണ് പാകിസ്ഥാന്റെ ആരോഗ്യമേഖലയെ അത് പ്രതികൂലമായി ബാധിച്ചത് . മരുന്ന് ദൗർലഭ്യം രൂക്ഷമായതോടെ പാക് വ്യാപാര മന്ത്രാലയം ഇന്ത്യയിൽ നിന്ന് അടിയന്തിരമായി ജീവൻ രക്ഷാ മരുന്നുകൾ ഇറക്കുമതി ചെയ്യാൻ ഇമ്രാൻ ഖാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ബസ്, ട്രെയിൻ സർവീസുകൾ പാകിസ്ഥാൻ അവസാനിപ്പിച്ചിരുന്നു. ഇന്ത്യൻ ചലച്ചിത്രങ്ങളും ഇന്ത്യൻ താരങ്ങളെ കാണിക്കുന്ന പരസ്യങ്ങളും പാകിസ്ഥാൻ നിരോധിച്ചു. എന്നാൽ, 16 മാസത്തോളമായി ഇന്ത്യയിൽ നിന്ന് 36 മില്യൺ അമേരിക്കൻ ഡോളർ വിലയുള്ള ആന്റി റാബിസ്, ആന്റി വെനം വാക്സിനുകൾ പാകിസ്ഥാൻ ഇറക്കുമതി ചെയ്തിരുന്നു.