വിജയാഘോഷങ്ങൾക്കിടെ പാകിസ്താന് ജയ് വിളിച്ച സംഭവം, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ബെംഗളൂരു: കോൺഗ്രസിന്റെ വിജയാഘോഷങ്ങൾക്കിടെ കർണാടകയിൽ പാകിസ്താന് ജയ് വിളിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

പ്രായപൂർത്തിയാകാത്ത കുട്ടികൾ പോലും ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കാൻ മുൻ നിരയിലുണ്ടായിരുന്നു.
കർണാടകയിലെ ബെലഗാവിയിലാണ് കോൺഗ്രസ് പ്രവർത്തകർ പാകിസ്താന് ജയ് വിളിച്ചത്. ഇതിന് പിന്നാലെ പോലീസ് ഐപിസി സെക്ഷൻ 153 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദിശ്യങ്ങൾ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമർശനം ഉയർന്നിരുന്നു.

കർണാടകയിൽ കോൺഗ്രസിന് പിഎഫ്‌ഐ, എസ്ഡിപിഐ പ്രവർത്തകരുടെയും ഇസ്ലാമിസ്റ്റുകളുടെയും വോട്ട് ലഭിച്ചുവെന്നത് ഉറപ്പിക്കാൻ തക്ക സംഭവമാണിത്. പരസ്യമായി പ്രവർത്തകർ പാകിസ്താൻ സിന്ദാബാദ് വിളിച്ചത് കോൺഗ്രസിനെയും പ്രതിസന്ധിയിലാക്കും. കോൺഗ്രസിന്റെ ജയത്തിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം എംഎൽഎമാരിൽ ഒരാൾക്ക് നൽകണമെന്ന ആവശ്യവുമായി സുന്നി ഉലമ ബോർഡ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മുഖ്യമന്തി ആരാകുമെന്ന് ഇതുവരെ തീരുമാനം ആയിട്ടില്ല.