തെരുവിൽ ആരോ ഉപേക്ഷിച്ച ഒരു കുഞ്ഞു പൂച്ച എന്റെ കാരവനിൽ വന്നുകേറി! ഞാനുമായി ചങ്ങാത്തം ആയി- പ്രവീണ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. സിനിമകളിലൂടെയും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമായി പ്രവീണ മാറിയിട്ട് നാളുകളായി. നിരവധി പുരസ്‌കാരങ്ങളും അവർ സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്‌കാരത്തിനും പ്രവീണ അര്ഹയായിരുന്നു. പ്രവീണയെ തേടി പുരസ്‌കാരങ്ങൾ എത്തിയിരുന്നത് 1998ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രം അഗ്‌നി സാക്ഷി, 2008ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ്. പ്രവീണയുടെ ഭർത്താവ് നാഷണൽ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ്. മകൾ ഗൗരി.

ഷൂട്ടിങ്ങിന്റെ തിരക്കിനിടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കയറി വന്ന സുഹൃത്തിനെക്കുറിച്ച് പ്രവീണ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. തെരുവിൽ ആരോ ഉപേക്ഷിച്ച പൂച്ചക്കുഞ്ഞ് പ്രവീണയുടെ കാരവനിലേക്ക് കയറിവരുകയായിരുന്നു.

‘തെരുവിൽ ആരോ ഉപേക്ഷിച്ച ഒരു കുഞ്ഞു പൂച്ച എന്റെ കാരവനിൽ വന്നുകേറി ഞാനുമായി ചങ്ങാത്തം ആയി. ഫുഡ് കൊടുത്തു ഇപ്പോൾ എന്റെ തോളിലുമായി.’- പ്രവീണ കുറിച്ചു. തോളിൽ കയറിയിരിക്കുന്ന കുഞ്ഞിപ്പൂച്ചയുടെ ചിത്രങ്ങളും പ്രവീണ പങ്കുവച്ചിട്ടുണ്ട്. ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങൾ.

വഴിയിൽ കിടന്ന പൂച്ചക്കുഞ്ഞിനെ ഏറ്റെടുത്ത പ്രവീണയെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. നല്ല മനസിന് ഉടമയാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. നഖം കൊള്ളാതെ സൂക്ഷിക്കണമെന്നും വാക്സിൻ എടുക്കണം എന്നൊക്കെ മുന്നറിയിപ്പു നൽകുന്നവരുമുണ്ട്.