പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കടത്തിയ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടി.

പഞ്ചാബിലേക്ക് മയക്ക് ഒഴുക്കാനുള്ള പാക്ക് നീക്കം ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാർഡും ചേർന്ന് തടഞ്ഞു. പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കടത്തി കൊണ്ട് വന്ന 200 കോടി വിലയുള്ള മയക്കുമരുന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടികൂടി.

ഇന്ത്യൻ സമുദ്രാതിർത്തി പിന്നിട്ട് ആറ് കിലോമീറ്റർ ഉള്ളിൽ കടന്ന ബോട്ടാണ് പിടികൂടിയത്. ബുധനാഴ്ച ഗുജറാത്ത് തീരത്ത് അറബിക്കടലിൽ പാകിസ്ഥാൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് 200 കോടി രൂപ വിലമതിക്കുന്ന 40 കിലോ ഹെറോയിൻ പിടികൂടിയതായി മുതിർന്ന എടിഎസ് ഉദ്യോഗസ്ഥൻ തുടർന്ന് അറിയിക്കുകയായിരുന്നു.

ബോട്ടിലുണ്ടായിരുന്ന ആറ് പാക് പൗരന്മാരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 കിലോഗ്രാം മയക്കുമരുന്നാണ് ബോട്ടിലുണ്ടായിരുന്നത്. മയക്കുമരുന്ന് ഗുജറാത്ത് തീരത്ത് എത്തിച്ച ശേഷം റോഡ് മാർഗം പഞ്ചാബിലേക്ക് കടത്താനായിരുന്നു പരിപാടി. കോസ്റ്റ് ഗാർഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. തുടരന്വേഷണത്തിനായി ബോട്ടും പിടിയിലായവരേയും ഗുജറാത്തിലെ ജക്കാവുവിൽ എത്തിച്ചിരിക്കുകയാണ്.

കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപം കോസ്റ്റ് ഗാർഡിന്റെയും എടിഎസിന്റെയും സംയുക്ത സംഘമാണ് മയക്കുമരുന്ന് കയറ്റിയ മത്സ്യബന്ധന ബോട്ട് കടലിന് നടുവിൽ തടയുന്നത്. ‘ഗുജറാത്ത് തീരത്ത് ഇറക്കിയ ശേഷം മയക്ക് മരുന്ന് റോഡ് മാർഗം പഞ്ചാബിലേക്ക് കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

ഒരു പ്രത്യേക സൂചനയുടെ അടിസ്ഥാനത്തിൽ, പാകിസ്ഥാനിൽ നിന്ന് പുറപ്പെട്ട ബോട്ട് ഉദ്യോഗസ്ഥർ തടഞ്ഞു, 40 കിലോ ഹെറോയിനുമായി ആറ് പാകിസ്ഥാൻ പൗരന്മാരെ പിടികൂടുകയായിരുന്നു’. ഒരു ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത ബോട്ടിനൊപ്പം എടിഎസും കോസ്റ്റ് ഗാർഡും വൈകുന്നേരത്തോടെ ജഖാവു തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.