സ്വന്തം മക്കളെക്കാൾ വലുതല്ല തെരുവിൽ അലയുന്ന ഒരു പേ പട്ടിയും, ഒമർ ലുലു

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. ദിവസവും നിരവധി ആളുകളാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നത്. ഇതോടെ അക്രമകാരികളായ നായകളെ കൊല്ലാൻ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ഇവയെ പുനഃരധിവസിപ്പിക്കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ട് ഒരു വിഭാഗം മൃഗസ്‌നേഹികളും രംഗത്തെത്തിയിട്ടുണ്ട്.

തെരുവ് നായ വിഷയത്തിൽ അഭിപ്രായം പ്രകടനവുമായി സംവിധായകൻ ഒമർ ലുലു രം​ഗത്തെത്തി .ഒമർ ലുലു തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നത് ഇങ്ങനെയാണ് ,സ്വന്തം മക്കളെക്കാൾ വലുതല്ല തെരുവിൽ അലയുന്ന ഒരു പേ പട്ടിയും .ഇന്നലെ തെരുവ്‌ നായ്കളെ സംബന്ധിച്ച് ഞാൻ ഇട്ട പോസ്റ്റ്‌ കണ്ട് ഒരുപാട്‌ നായ സ്നേഹികൾ ഇൻബോക്സിൽ മെസ്സേജ് ചെയ്തിരുന്നു.ഈ ലോകം മനുഷ്യരുടെ മാത്രമല്ല നായ്കൾക്കും ഇവിടെ ജീവിക്കാൻ തുല്ല്യ അവകാശം ഉണ്ടെന്ന് പറഞ്ഞ്,അവരോട് എനിക്ക്‌ പറയാൻ ഉള്ളത് എന്നെ സംബന്ധിച്ച് എനിക്ക് എല്ലാ മൃഗങ്ങളും ഒരേ പോലെയാണ് പ്രഥമ പരിഗണനയും സ്നേഹവും എന്റെ വർഗ്ഗമായ മനുഷ്യരോട് തന്നെയാണ്.

പിന്നെ അഘാതമായ പട്ടി സ്നേഹം ഉള്ളവർ ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇടുന്നതിന് പകരം വഴിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടിയെ അല്ലെങ്കിൽ നായയെ സ്വന്തം വീട്ടിൽ കൊണ്ട് പോയി പൊന്നോമനയായി വളർത്തുക ഈ പ്രശ്‌നം തീർന്നു. നിരവധി ആളുകളാണ് കമന്റുമായെത്തുന്നത്