കടലാസ് വിലയില്ലാതെ പാക് പാസ്പോർട്ട്, പാക്കിസ്ഥാനു താഴെ ഉള്ള 3 രാജ്യങ്ങളും ഇസ്ളാമിക രാജ്യങ്ങൾ

പാക്കിസ്ഥാൻ പാസ്പോർട്ട് ലോകത്തിലേ ഏറ്റവും മോശമായ നാലാമത്തെ പാസ്പോർട്ട്. ലോകത്തേ 193 രാജ്യങ്ങളിൽ ഏറ്റവും മോശമായ നാഷ്ണാലിറ്റിയും പാസ്പോർട്ടും പാക്കിസ്ഥാനു താഴെ ഉള്ള 3 രാജ്യങ്ങളും ഇസ്ളാമിക രാജ്യങ്ങൾ തന്നെ. ലോകത്തേ ഏറ്റവും വിലകെട്ട പാസ്പോർട്ട് ഇറാഖിന്റെതാണ്‌. പിന്നെ സിറിയ, അഫ്ഗാനിസ്ഥാൻ, ശേഷം പാക്കിസ്ഥാൻ

യാചകരെയും പോക്കറ്റടിക്കാരെയും അയക്കരുതെന്ന് സൗദി അറേബ്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാക്കിസ്ഥാൻ പാസ്പോർട്ടുമായി എത്തി ജോലിയില്ലാതെ ആഹാരം യാചിക്കുന്നവർ അനേകമാണ്‌. വിദേശ രാജ്യങ്ങളിൽ പിടിയിലായ ഭിക്ഷാടകരിലും പോക്കറ്റടിക്കാരിലും 90 ശതമാനവും പാകിസ്ഥാൻ ഭിക്ഷാടകരാണെന്ന് പാകിസ്ഥാൻ സർക്കാർ പറഞ്ഞു. ഇതെല്ലാം പാക്കിസ്ഥാൻ പാസ്പോർട്ടിന്റെ വില കളയാൻ കാരണം ആയി. മാത്രമല്ല ഭീകരവാദത്തിന്റെ താവളം എന്ന നിലയിലും ഭീകര നേതാക്കൾക്ക് അഭയം നല്കുന്നതിലും പാക്കിസ്ഥാൻ മുന്നിലാണ്‌.

പാക്കിസ്ഥാനികളേ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുന്നതിനാൽ തങ്ങളുടെ ജയിലുകൾ തിങ്ങിനിറഞ്ഞതായി പാകിസ്ഥാനിലെ ഇറാഖി, സൗദി അംബാസഡർമാർ പാക്ക് സർക്കാരിനെ റിപ്പോർട്ട് ചെയ്തു.

അതേസമയം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക പുറത്ത്. ഹെൻലി പാസ്‌പോർട്ട് സൂചിക 2024 അനുസരിച്ച്, ഇത്തവണ 6 രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത്.ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നിവയാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. ഈ രാജ്യങ്ങളുടെ പാസ്‌പോർട്ടുള്ളവർക്ക് ലോകത്തെ 194 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം. പട്ടികയിൽ രണ്ടാമത് ദക്ഷിണ കൊറിയ, ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ്, ഈ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ ഉള്ളവർക്ക് 193 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം.

മൂന്നാം സ്ഥാനത്ത് ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലൻഡ്‌സ് എന്നിവയാണ്, 192 സ്ഥലങ്ങളിലേക്ക് വിസ ഇല്ലാതെ ഈ പാസ്പോർട്ട് ഉള്ളവർക്ക് പ്രവേശിക്കാം. 191 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി ബ്രിട്ടൻ നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം ബ്രിട്ടൻ ആറാം സ്ഥാനത്തായിരുന്നു. പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്താണ്. ഇന്ത്യയുടെ പാസ്‌പോർട്ട് വഴി വിസയില്ലാതെ നിലവിൽ 62 സ്ഥലങ്ങൾ സന്ദർശിക്കാം. തായ്‌ലൻഡ്, ഇന്തോനേഷ്യ, മൗറീഷ്യസ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 85 ലക്ഷ്യസ്ഥാനങ്ങളിൽ വിസ ഇല്ലാതെ പ്രവേശിക്കുന്നതിന് സാധിക്കുന്ന ചൈന 62-ാം സ്ഥാനത്തുണ്ട്.

ഇന്ത്യയ്‌ക്കൊപ്പം ഉസ്‌ബെക്കിസ്ഥാനും 80-ാം സ്ഥാനത്താണ്. ബാർബഡോസ്, ഫിജി, ഭൂട്ടാൻ, മാലിദ്വീപ്, ടോഗോ, സെനഗൽ തുടങ്ങിയ 62 രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഇല്ലാതെ സന്ദർശിക്കാം. ഇന്ത്യക്കാർക്ക് ഈ രാജ്യങ്ങളിൽ വിസയില്ലാതെ 1 ആഴ്ച മുതൽ 3 മാസം വരെ താമസിക്കാം. 2023ൽ 83-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 3 സ്ഥാനം മെച്ചപ്പെടുത്തി ആണ് 80-ാം റാങ്ക് കരസ്ഥമാക്കിയത്.