പാക്കിസ്ഥാൻ മുടിഞ്ഞു തകർന്നു, ജനം കൊടും പട്ടിണിയിൽ,

പാക്കിസ്ഥാൻ മുടിയാൻ പോകുന്നു. ലോകത്തേ ഏറ്റവും വലിയ കടം വാങ്ങിയാൽ തിരികെ കൊടുക്കാത്ത രാജ്യമായി പാക്കിസ്ഥാൻ മാറി. കടം വാങ്ങിയാൽ തിരികെ കൊടുത്തില്ലേൽ പലിശ ഏലും തിരികെ നൽകണം. എന്നാൽ പാക്കിസ്ഥാൻ അതും ചെയ്തിട്ടില്ല. ഇപ്പോൾ വരുന്നത് ആകെ നാണം കെട്ട അയൽവാസി എന്ന ദരിദ്രവാസിയുടെ വാർത്തകൾ.

ഇസ്ലാമാബാദ് ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് തബദ്‌ലാബിൽ നിന്നുള്ള ഒരു റിപ്പോർട്ട് പാകിസ്ഥാൻ്റെ സാമ്പത്തിക ആരോഗ്യത്തെക്കുറിച്ചുള്ള ഭയാനകമായ ചിത്രം വരച്ചുകാട്ടുന്നു, രാജ്യത്തിൻ്റെ കടബാധ്യതയെ “അതിശയകരമായ തീ” ആണെന്നും അന്താരാഷ്ട്ര നാണയ നിധി ഐ എം എഫ് വിശേഷിപ്പിക്കുന്നത്.നിയന്ത്രിക്കാൻ കഴിയുന്നതിലും വളരെ നിർണായകമാണെന്നും വിശേഷിപ്പിക്കുന്നു. കടബാധ്യതകൾ ഭയാനകമായ ഉന്നതിയിലെത്തുമ്പോൾ, പാകിസ്ഥാൻ “അനിവാര്യമായ ഡിഫോൾട്ടിൻ്റെ” ഭയാനകമായ സാധ്യതയെ അഭിമുഖീകരിക്കുന്നു, വിനാശകരമായ സാമ്പത്തിക തകർച്ചയാണ്‌ പാക്കിസ്ഥാനിൽ. റൊട്ടിക്ക് പോലും ജനം കടിപിടി കൂടുന്നു.

എണ്ണ വില 300 രൂപയ്ക്ക് അടുത്തേക്ക്. മസിൽ മുഴപ്പിച്ച് പിളർന്ന് പോയ ആ ധൂർത്ത പുത്രന്മാർ ഇന്ന് ഇന്ത്യയിലെ നരേന്ദ്ര മോദി ഭാരതം കണ്ടും ഇന്ത്യയുടെ കെട്ടുറപ്പും സൗജന്യ റേഷനും കണ്ട് കൊതി വിടുന്നു. ആഗോള ഭക്ഷ്യ ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയിലും പെട്ട് പാക്കിസ്ഥാനിൽ ജനങ്ങൾ കഴിക്കുന്ന ഭക്ഷണം വെട്ടി കുറച്ചു. പാർട്ടിക്കും റസ്റ്റോറന്റിലും ഒരാൾക്ക് ഒരു മെയിൻ ഡിഷും ഒരു കറിയും മാത്രമേ കൊടുക്കാവൂ. ജനങ്ങൾ ചായ കുടിക്കുന്നത് ഒഴിവാക്കണം എന്നും അല്ലെങ്കിൽ കഴിവതും കുറയ്ക്കണം എന്നും കർശന നിർദ്ദേശം മന്ത്രി അഹ്‌സൻ ഇഖ്ബാൽ പുറത്തിറക്കി.

അതിനിടെ വൈദ്യുതി ക്ഷാമം പാക്കിസ്ഥാനിൽ രൂക്ഷമായി. 12 മണിക്കൂർ വരെ ചുരുങ്ങിയത് വൈദ്യുതി മുടങ്ങുന്നു. ഒരു യൂണിറ്റ് വൈദ്യുതിയുടെ വില 24 രൂപവരെയായി കുത്തനെ ഉയർന്നു. പാക്കിസ്ഥാൻ മറ്റൊരു ശ്രീലങ്കയോ അതിനേക്കാൾ ഭീകരമായ അവസ്ഥയിലോ ആയി. ഭീകരതയുടെ ലോക തലസ്ഥാനമായ ഈ തീവ്രവാദ രാഷ്ട്രത്തേ സഹായിക്കാൻ ഇസ്ളാമിക രാജ്യങ്ങൾ പോലും അറച്ച് നില്ക്കുകയാണ്‌.ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങളിലും പാക്കിസ്ഥാൻ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഫണ്ടില്ലാത്തതിനാൽ കഴിഞ്ഞമാസം കറാച്ചിയിൽ അവശ്യമല്ലാത്ത ആഡംബര ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നു. തകർച്ച നേരിടുന്ന തങ്ങളെ മറ്റുരാജ്യങ്ങൾ സഹായിക്കണമെന്ന് പാക്കിസ്ഥാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. വില കൂടിയ തുണികൾ പലയിടത്തും നിരോധിച്ചു. വിദേശ നാണ്യം ഇല്ലാത്തതിനാലും ഡോളർ ശേഖരം ഇല്ലാത്തതിനാലും പാക്കിസ്ഥാൻ ഇറക്കുമതി പല സാധനങ്ങളിലും നിരോധിച്ചു. തേയില ഇറക്ക്കുമതി ചെയ്യുന്നതിനാൽ ജനങ്ങൾ ചായകുടി ഒഴിവാക്കിയാൽ രാജ്യം കുറെ രക്ഷപെടും എന്നാണിപ്പോൾ മന്ത്രി പോലും പറയുന്നത്.ലോകത്ത് ഏറ്റവും കൂടുതൽ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താൻ. കഴിഞ്ഞ വർഷം 600 ദശലക്ഷം ഡോളറിന്റെ തേയിലയാണ് ഇറക്കുമതി ചെയ്തത്. ഇനിയും വായ്പയെടുത്താണ് തേയില വാങ്ങുന്നത് ആലോചിക്കാൻ പോലും സാധിക്കില്ല. അതിനാൽ തന്നെ ചായ കുടിക്കുന്നതിൽ നിന്നും ജനങ്ങൾ പിന്തിരിയണം. മന്ത്രി അഹ്‌സൻ ഇഖ്ബാൽപറഞ്ഞു

പാക്കിസ്ഥാനിലെ ദാരിദ്ര്യം 4.4 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായി വർധിച്ചതായി ലോക ബാങ്ക് കണക്കാക്കുന്നു.രണ്ട് ദശലക്ഷത്തിലധികം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.ഇത് 2020ലെ കണക്ക് ആയതിനാൽ ഇപ്പോൾ ജനങ്ങൾ ആകെ പട്ടിണിയിലും ഇരുട്ടിലും എന്ന് എന്ന പുതിയ റിപോർട്ട് പുറത്ത് വരുമ്പോൾ പണം ഉള്ളവരും ദരിദ്രമായ ചുറ്റുപാടിൽ കഴിയേണ്ടി വരുന്നു. പണം എത്ര ഉണ്ടായാലും ഒരാൾ ഒരു വിഭവമേ ഹോട്റ്റലിലും വിവാഹ സദ്യയിലും കഴിക്കാൻ പാടുള്ളു. വൈദ്യുതി ഉപയോഗം കുറച്ചു. ചായകുടി പോലും ഒഴിവാക്കാൻ പറയുന്നു. അതായത് പണം ഉള്ളവർ പോലും ഇപ്പോൾ പാക്കിസ്ഥാനിൽ പട്ടിണിയിലായി മാറി. പാകിസ്ഥാനിലെ ദാരിദ്ര്യ അനുപാതം 2020-21 ൽ 39.3 ശതമാനമായിരുന്നത് ഇപ്പോൾ കുതിച്ചുയർന്നു. ബാങ്കിന്റെ കണക്കുകൾ പ്രകാരം, പാക്കിസ്ഥാനിൽ 40 ശതമാനം കുടുംബങ്ങളും അരക്ഷിതാവസ്ഥയിലാണിപ്പോൾ

അനിശ്ചിതത്വം ഇതിനകം തന്നെ രാജ്യത്തെ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. പ്രതിസന്ധി ഒഴിവാക്കാൻ പുതിയ ഐഎംഎഫ് ജാമ്യം നേടേണ്ടതിൻ്റെ അടിയന്തര പ്രാധാന്യം പ്രധാനമന്ത്രിയുടെ പ്രതീക്ഷയായ ഷെഹ്ബാസ് ഷെരീഫ് ഊന്നിപ്പറഞ്ഞു. പാക്കിസ്ഥാൻ്റെ പ്രതിശീർഷ കടം 2011-ലെ 823 ഡോളറിൽ നിന്ന് 2023-ൽ 1,122 ഡോളറായി 36% വർദ്ധിച്ചു.ഇതേ കാലയളവിൽ, പാക്കിസ്ഥാൻ്റെ പ്രതിശീർഷ ജിഡിപി 2011-ൽ 1,295 ഡോളറിൽ നിന്ന് 2023-ൽ 1,223 ഡോളറായി 6% കുറഞ്ഞു.