സംസ്ഥാനത്ത് 12 വര്‍ഷത്തിനിടെ കൂടുതല്‍ ചൂട് പാലക്കാട്

തിരുവനന്തപുരം. വേനല്‍ ചൂട് കേരളത്തില്‍ കൂടുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്. 2013ല്‍ മേയ് ഒന്നിന് പാലക്കാട് രേഖപ്പെടുത്തിയത് 40.4 ഡിഗ്രി സെല്‍ഷ്യസും 2019ല്‍ 41.1 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. അതേസമയം 2016ല്‍ ഏപ്രിലില്‍ രേഖപ്പെടുത്തയ ചൂട് 41.9 ഡിഗ്രി സെല്‍ഷ്യസാണ്. ഈ കാലയളവില്‍ രേഖപ്പെടുത്തിയ കുറഞ്ഞ ചൂട് 38.5 ഡിഗ്രിയാണ്.

അതേസമയം സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവിലും തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കും. ഇവ മേയ് മാസം വരെ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. തണ്ണീര്‍പ്പന്തലുകളില്‍ സംഭാരം, തണുത്തവെള്ളം, ഒആര്‍എസ് എന്നിവ കരുതണം. തണ്ണിര്‍ പന്തലുകള്‍ സ്ഥാപിക്കുവാന്‍ പൊതു കെട്ടിടങ്ങള്‍, സുമനസ്‌കര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കും.

ഇതിന്റെ നടത്തിപ്പിനായി ഗ്രാമ പഞ്ചായത്തിന് 2 ലക്ഷം രൂപയും മുനിസിപ്പാലിറ്റ്ക്ക് മൂന്ന് ലക്ഷവും കോര്‍പ്പറേഷന് 5 ലക്ഷം രൂപയും നല്‍കും. വ്യാപാരികളുടെ സഹകരണവും ഇതിന് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.