പാലക്കാട് അസ്ഥികൂടം കണ്ടെത്തി, ഒരു വർഷത്തിലേറെ പഴക്കം

പാലക്കാട്: കഞ്ചിക്കോടിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഉമ്മിനികുളം ഭാഗത്ത് നിന്നാണ് ഒരു വർഷത്തിലേറെ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടത്തി വരികയാണെന്ന് കസബ പൊലീസ് അറിയിച്ചു.

വന്യജീവി ആക്രണത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ അസ്ഥികൂടമാണോ, സ്ത്രീയാണോ, പുരുഷനാണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണ്ടതുണ്ട്. അതിനാൽ കണ്ടെത്തിയ അസ്ഥികൂടം ഫൊറൻസിക് പരിശോധനയ്‌ക്ക് കൈമാറും.

വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. നിലവിൽ മിസ്സിംഗ് കേസുകളോ മറ്റ് പരാതികളോ സ്‌റ്റേഷനിൽ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.