അനിയത്തി ആശുപത്രിയിൽ, കുഞ്ഞുവാവ ഉടനെത്തും- മൃദുല

ആരാധകരുടെ പ്രിയ താര ജോഡികളാണ് മൃദുല വിജയിയും യുവകൃഷ്ണയും. മിനിസ്‌ക്രീനിലൂടെ ആരാധകരുടെ പ്രിയങ്കരരായ ഇവർ കഴിഞ്ഞ വർഷം ജൂലൈ എട്ടിനായിരുന്നു വിവാഹിതർ ആയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മൃദുലയും യുവയും ജീവിതത്തിലെ പുതിയ ഓരോ വിശേഷങ്ങളും സന്തോഷ വാർത്തകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തങ്ങളുടെ ജീവിതത്തിലെ വലിയ സന്തോഷ വാർത്ത കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്.

ഇപ്പോഴിതാ അനിയത്തിയുടെ പുതിയൊരു വീഡിയോ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് മൃദുല. പ്രസവത്തിനു വേണ്ടി പാർവ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഫെബ്രുവരി ആദ്യ ആഴ്ചയിലായിരുന്നു പാർവതിയുടെ ഡേറ്റ് പറഞ്ഞിരിക്കുന്നത്. ആശുപത്രിയിലെ റൂമിലൂടെ ഭർത്താവിനൊപ്പം നടന്നുനീങ്ങുന്ന അനിയത്തിയുടെ വീഡിയോ ആണ് മൃദുല ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. അങ്ങോട്ടുമിങ്ങോട്ടും ഇരുവരും നടക്കുന്ന വീഡിയോയ്ക്ക് താഴെ ഞങ്ങൾ കുഞ്ഞുവാവയെ കാത്തിരിക്കുകയാണ് എന്ന് നടി സൂചിപ്പിച്ചിരുന്നു.

മൃദുലയുടെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകൾ ആണ് ഇതുമായി ബന്ധപ്പെട്ട് വന്നു കൊണ്ടിരിക്കുന്നത്. അനിയത്തിക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും അറിയിക്കുന്നുവെന്നും അതിനൊപ്പം മൃദുലയും വേഗം കൺമണിയുമായി വരട്ടെ എന്നാണ് ആരാധകർ പറയുന്നത്.