പണത്തോടുള്ള ആർത്തികൊണ്ടാണ് അച്ഛൻ വീണ്ടും അഭിനയിച്ചതെന്ന് പറഞ്ഞു- പാർവതി

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാർ. അദ്ദേഹത്തിന് പകരംവെക്കാൻ മറ്റൊരാളില്ല എന്നുള്ളതുകൊണ്ട തന്നെ മലയാള സിനിമയുടെ ചിരി തമ്പൂരാന്റെ സിംഹാംസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു. അപകടത്തിന് ശേഷം മലയാള സിനിമയിലേക്ക് ‘സിബിഐ 5 ദി ബ്രെയിൻ’ എന്ന ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തിയിരുന്നു. ഇപ്പോളിതാ പാർവതിയുടെ അഭിമുഖമാണ് വൈറലാവുന്നത്.

പപ്പയെ വീണ്ടും അഭിനയിക്കാൻ വിട്ടത് പണത്തോടുള്ള ആർത്തി കൊണ്ടാണെന്ന് ചിലർ പറഞ്ഞു. എന്നാൽ ജഗതി ശ്രീകുമാർ എന്ന കലാകാരന് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം ഇതാണ്, പണം ഞങ്ങൾക്ക് പ്രശ്‌നമല്ലെന്ന് ഈ പറയുന്നവർ മനസിലാക്കണം. ആവശ്യത്തിലധികം പണം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ജീവിതം സിനിമയിൽ നിക്ഷേപിച്ച മനുഷ്യനാണ് ജഗതി. കുടുംബം പോലും അദ്ദേഹത്തിന് രണ്ടാമതായിരുന്നു. ആ കലാകാരനെ മടക്കി കൊണ്ട് വരാനുള്ള സാഹചര്യം സൃഷ്ടിക്കാൻ മാത്രമായിരുന്നു ശ്രമിച്ചത്. അത് സാധിച്ചതിൽ സന്തോഷമുണ്ട്

ഭർതൃപിതാവായിട്ട് അല്ല സ്വന്തം അച്ഛനായിട്ടേ പിസി ജോർജിനെ കരുതിയിട്ടുള്ളു. നല്ലൊരു മനുഷ്യനാണ്. മനസിൽ ഒന്നും വെക്കാതെ വെട്ടിത്തുറന്ന് പറയും. ഒരു കൂട്ടുകുടുംബം പോലെയാണ് ഞങ്ങൾ ജീവിക്കുന്നത്. മറ്റൊരു മതത്തിൽ നിന്ന് വന്ന ഒരാളായി എന്നെ ഇവിടുത്തെ അച്ഛനും അമ്മയും കണ്ടിട്ടില്ല. സ്വന്തം മകളായിട്ടാണ് കാണുന്നത്.

വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വർഷമായി. മറ്റൊരു വീട്ടിലേക്ക് മാറണമെന്ന് ഞാനും ഷോണും ചിന്തിച്ചിട്ടില്ല. അതിന് കാരണം ഇതൊക്കെയാണ്. വിവാഹശേഷം എന്റെ സുഹൃത്തുക്കളൊക്കെ മാറി താമസിക്കാറുണ്ട്. പക്ഷേ അപ്പനെയും അമ്മയെയും വിട്ട് മാറി താമസിക്കാൻ ഞങ്ങൾക്കാവില്ല. മാതാപിതാക്കളെ ഒരിക്കലും ഒറ്റപ്പെടുത്തരുതെന്നാണ് പാർവതിയ്ക്ക് പറയാനുള്ളത്.

2012ൽ തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരുക്കുപറ്റിയ ജഗതി പിന്നീട് നീണ്ട നാളുകളായി ചികിത്സയിലായിരുന്നു. എഴുന്നേറ്റ് നിൽക്കാനോ സംസാരിക്കാനോ പോലും സാധിക്കാത്ത അവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ പതിയെ ജീവിതത്തിലേക്ക് മടങ്ങി എത്തുകയാണ് അദ്ദേഹം. തിരുവമ്പാടി തമ്പാൻ, ഇടവപ്പാതി, ഗ്രാൻഡ് മാസ്റ്റർ, കിംഗ് ആൻഡ് കമ്മീഷണർ, മാസ്റ്റേഴ്സ്, കൗബോയ്സ്, സ്ട്രീറ്റ് ലൈറ്റ്, ബോംബെ മിഠായി തുടങ്ങി പത്തോളം ചിത്രങ്ങളിലായിരുന്നു ജഗതി അന്ന് അഭിനയിച്ച് വന്നിരുന്നത്. ജഗതിയെ ഒഴിവാക്കിയും കഥയിൽ മാറ്റം വരുത്തിയും പലരും പടം പൂർത്തിയാക്കുകയായിരുന്നു. തിരുവമ്പാടി തമ്പാന്റെ ലൊക്കേഷനിൽ നിന്നും ഇടവപ്പാതിയുടെ ലൊക്കേഷനിലേക്ക് പോകുംവഴിയായിരുന്നു അപകടം സംഭവിച്ചത്.