ഹോട്ട് ആന്‍ഡ് ഗ്ലാമറസ്; കറുത്ത സാരിയില്‍ അതീവ സുന്ദരിയായി തിളങ്ങി പാര്‍വതി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പാര്‍വതി തിരുവോത്ത്. നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ പാര്‍വതി സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ താരത്തിന്റെ വ്യത്യസ്തമായ സാരി ലുക്കിലുള്ല ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കറുത്ത സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് പാര്‍വതി എത്തിയിരിക്കുന്നത്. വ്യാഴാഴ്ച മുംബയില്‍ ആമസോണ്‍ പ്രൈമിന്റെ ഒരു പരിപാടിയില്‍ ആയിരുന്നു പാര്‍വതി കറുത്ത സാരി അണിഞ്ഞ് എത്തിയത്.

‘പുഴു’വാണ് പാര്‍വതി അഭിനയിച്ച്‌ റിലീസ് ആകാനിരിക്കുന്ന അടുത്ത ചിത്രം. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ഒരു വെബ്സീരീസിലും പാര്‍വതി അഭിനയിക്കുന്നുണ്ട്. നാഗ ചൈതന്യ നായകനാകുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത് വിക്രം കെ കുമാര്‍ ആണ്. ആമസോണ്‍ പ്രൈം വീഡിയോ ഒറിജിനല്‍ ആയാണ് സീരീസ് എത്തുന്നത്. ‘ധൂത’ എന്നാണ് വെബ് സീരീസിന്റെ പേര്. നാഗ ചൈതന്യ, പാര്‍വതി തിരുവോത്ത് എന്നിവരെ കൂടാതെ പ്രിയ ഭവാനി ശങ്കര്‍, പ്രാചി ദേശായി, തരുണ്‍ ഭാസ്‌ക്കര്‍ ധാസ്യം എന്നിവരാണ് സീരീസിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. നോര്‍ത്ത്സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ പ്രൊഡക്ഷന്‍ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം കുമാറാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വര്‍ഷം ആഗസ്ത് അല്ലെങ്കില്‍ സെപ്റ്റംബറില്‍ വെബ് സീരീസ് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യും.