പൊറോട്ട ശ്വാസകോശത്തിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് പൊറോട്ട ശ്വാസകോശത്തിൽ കുടുങ്ങി ഒൻപതുവയസുകാരൻ മരിച്ചു. പാറത്തോട് കോളനിയിലെ സന്തോഷാണ് മരിച്ചത്, അപസ്മാര രോഗബാധിതനായിരുന്നു.

പൊറോട്ട ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നത്. ഇന്ന് രാവിലെയാണ് കുട്ടിയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തൂക്കു പാലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കല്ലുപാലം വിജയമാതാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച സന്തോഷ്.

ഇന്നലെ രാവിലെ മുതലാണ് കുട്ടിയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങിയത്.. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി വളരെ അവശനായിരുന്നു. ആശുപത്രിയില്‍ ചികിത്സ നല്‍കിയെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.