തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയതാണ് കോവിഡ് വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് പിസി ജോര്‍ജ്

പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയതാണ് കോവിഡ് വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് പിസി ജോര്‍ജ് എംഎല്‍എ. ആരോഗ്യമന്ത്രി കേരളം കൊറോണ കേരളമായെന്ന് പറയുന്നു. ആരാണ് ഇതിനുത്തരവാദി? ഇതുപോലൊരു അഴിമതി സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്നും ഏറ്റവും ഗതികെട്ട സഹചര്യമാണെന്നും പിസി ജോര്‍ജ് വിമര്‍ശിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും താന്‍ അപേക്ഷ നല്‍കിയിരുന്നു. ഹൈക്കോടതിയെയും സുപ്രി കോടതിയെയും സമീപിച്ചപ്പോള്‍ തെരഞ്ഞെടുപ്പിനെ അനുകൂലിച്ച് നടപടിയെടുത്തുവെന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് നടത്തിയതുകൊണ്ട് മാത്രമാണ് കോവിഡ് വ്യാപനമുണ്ടായതെന്നും പിസി ജോര്‍ജ് ആരോപിച്ചു.

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയ പ്രഖ്യാപന പ്രസംഗം നടത്തവേ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. പിസി ജോര്‍ജ് എംഎല്‍എയും പ്രതിപക്ഷത്തോടൊപ്പം നിയമസഭ ബഹിഷ്‌കരിച്ചു. പ്രതിഷേധ മുദ്രാവാക്യങ്ങളുമായി സഭ വിട്ടിറങ്ങിയ പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.