പി.ഡി.പി നേതാവ് നിസാർ മേത്തർക്ക് പോപ്പുലർ ഫ്രണ്ടിന്റെ വധ ഭീഷണി

പി.ഡി.പി നേതാവ് നിസാർ മേത്തർക്ക് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നിന്നും വധ ഭീഷണി. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി യാണ്‌ നിസാർ മേത്തർ.പി.ഡി പി പാർട്ടി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെചിത്രം, രാജ്യത്തെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ നേതാക്കൾക്കൊപ്പം ചേർത്തുവച്ചു പ്രചരിപ്പിച്ച തിനെതിരേ മുമ്പ് നിസാർ മേത്തർ രംഗത്ത് വന്നിരുന്നു.ഇതോടെയാണ്‌ വ്യാപകമായ സോഷ്യൽ മീഡിയാ സൈബർ ആക്രമണവും ഭീഷണിയും വരാൻ തുടങ്ങിയത് എന്ന് നിസാർ മേത്തർ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി യിൽ പറയുന്നു.

PFI – SDPI സംഘടനകളുടെ രാഷ്ട്രീയ നിലപാടുകളെ തുറന്ന് എതിർക്കുന്ന പാർട്ടിയാണ്‌ പി.ഡി.പി. അവരുമായി യാതോരു ബന്ധവും അനുഭാവവും ഇല്ല. അവരുടെ ആശയങ്ങൾക്കെതിരാണ്‌ പി.ഡിപിയുടെ നയം എന്നും നിസാർ മേത്തർ പറഞ്ഞു.തനിക്കെതിരേ ഉയർന്ന വധഭീഷണി ഗൗരവ സ്വഭാവത്തിലുള്ളതാണെന്ന മുന്നറിയിപ്പ് ഒരു വിശ്വസനീയമായ കേന്ദ്രത്തിൽ നിന്ന് ലഭിച്ചതിനെത്തുടർന്നാണ് പരാതി നല്കിയത് എന്ന് നിസാർ മേത്തർ വ്യക്തമാക്കി.