അമ്മായിയമ്മയ്ക്ക് ​ഗംഭീര സർപ്രൈസ് ഒരുക്കി പേളി മാണി, ഇത് കിടുക്കിയെന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. അച്ഛനെയും അമ്മയെയും പോലെ നിരവധി ആരാധകരണ് പേളിയുടെ മകൾ നിലക്കുട്ടിക്കുമുള്ളത്. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വവിവാഹിതർ ആവുകയായിരുന്നു. കുഞ്ഞ് ജനിച്ചത് മുതൽ നിലയുടെ വിശേഷങ്ങൾ പങ്കുവെച്ച് പേളിയും ശ്രീനിഷും രംഗത്ത് എത്താറുണ്ട്. നിലയുടെ വിശേഷങ്ങളും കളിയും ചിരിയുമൊക്കെ ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

ഇത്തവണ ഭർത്താവ് ശ്രീനിയ്ക്കും അദ്ദേഹത്തിന്റെ വീട്ടുകാർക്കും ഒരു സർപ്രൈസ് കൊടുക്കുകയാണ് ഇത്തവണ പേളി. ചെന്നൈയിലേക്ക് പോവാനുള്ള വിമാനത്തിന്റെ ടിക്കറ്റ് വരെ ബുക്ക് ചെയ്തതിന് ശേഷമാണ് ശ്രീനിയോട് കാര്യം പറഞ്ഞത്. അല്ലെങ്കിൽ വീട്ടിൽ വിളിച്ച് സർപ്രൈസ് കുളമാക്കും എന്നായിരുന്നു പേളി പറഞ്ഞത്. നാളെ നമ്മൾക്ക് ചെന്നൈയിൽ പോണമെന്ന് പറഞ്ഞതിന് ശേഷമാണ് ടിക്കറ്റ് പേളി എന്നെ കാണിക്കുന്നത്. ശരിക്കും ഞാൻ സർപ്രൈസ്ഡ് ആയെന്നും വീഡിയോയിൽ ശ്രീനിഷ് പറയുന്നു.

ചെന്നൈ എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയ ഉടനെ പേളി ഒരു തമിഴത്തിയായി മാറിയിരുന്നു. നില മോളെ കണ്ട ആവേശത്തിലായിരുന്നു പേളിയുടെ അമ്മായിയമ്മ. നിലയെ ആദ്യം എടുക്കാൻ ശ്രമിച്ചിട്ട് സമ്മതിച്ചില്ലെങ്കിലും പിന്നീട് എല്ലാവരുമായി സൗഹൃദമായി. അപ്രതീക്ഷിതമായി മക്കൾ വീട്ടിൽ കയറി വന്നതിന്റെ ആവേശത്തിലായിരുന്നു ശ്രീനിഷിന്റെ കുടുംബം. നിരവധിപ്പേരാണ് പേളിയുടെ വീഡിയോക്ക കമന്റുമായെത്തിയത്.

നില മോളുടെ ചിരി കണ്ടു കഴിഞ്ഞാൽ നമുക്കും നല്ലൊരു പോസിറ്റീവ് വൈബ് ആണ്. അമ്മയുടെ സന്തോഷവും കുടുംബത്തിൽ ഉള്ള മറ്റുള്ളവരുടെ സന്തോഷവും കണ്ടപ്പോൾ ഞങ്ങൾക്ക് പോലും കണ്ണുകൾ നിറഞ്ഞൊഴുകി. എന്നിങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര