ഇതെന്റെ ആദ്യ മാതൃദിനം, നിലക്കൊപ്പമുള്ള ഫോട്ടോസുമായി പേളി മാണി

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്നു ഇരുവരും. മത്സരത്തിനിടെ പരിചയത്തിലായ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഷോയിൽ നിന്നും പുറത്തെത്തിയ ശേഷം ഇവർ വിവാഹിതർ ആവുകയും ചെയ്തു. മാർച്ചിലാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞ് നിലയെത്തുന്നത്.

ഇപ്പോളിതാ പേളി മാണിയും കുഞ്ഞി നിലയും ആദ്യ മാതൃദിനം ആഘോഷിക്കുകയാണ്. പേളി അമ്മയായതിന് ശേഷമുള്ള ആദ്യ മാതൃദിനത്തിന്റെ സന്തോഷം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ്. നിലയുമായുള്ള ചിത്രം പങ്കുവെച്ചാണ് പേളിയുടെ പോസ്റ്റ്.‘എല്ലാ അമ്മമാർക്കും എന്റെ മാതൃദിനാശംസകൾ. ഇതെന്റെ ആദ്യ മാതൃദിനമാണ്. നിലക്കൊപ്പം ഈ യാത്രയിൽ മുന്നോട്ട് പോകുന്നതിൽ അതിയായ സന്തോഷമുണ്ട്. എല്ലാവരോടും സ്‌നേഹം മാത്രം’

മാർച്ച് 21നാണ് പേളിക്കും ശ്രീനീഷിനും കുഞ്ഞു പിറക്കുന്നത്. കുഞ്ഞ് പിറന്ന് മണിക്കൂറുകൾക്കകം തന്നെ പേളി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ‘ഞങ്ങൾ ഒന്നിച്ചുള്ള ആദ്യ ചിത്രം. ഞങ്ങൾ ഇരുവരും ആരോഗ്യത്തോടെയിരിക്കുന്നു. മിസ്റ്റർ ഡാഡി ശ്രീനിഷ് അൽപം ക്ഷീണിതനാണ്. പലരും എന്നോട് കുഞ്ഞിന്റെ ചിത്രം പങ്കുവെക്കണ്ട എന്ന് പറഞ്ഞു. എന്നാൽ നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്. അതിനാൽ ഈ ചിത്രം പങ്കുവെക്കുന്നു. എല്ലാവരും അനുഗ്രഹിക്കണം’ എന്നാണ് പേളി ഫോട്ടോ പങ്കുവെച്ച് കുറിച്ചത്.