മമ്മൂക്ക തന്നില്‍ അര്‍പ്പിച്ച ആ വിശ്വാസമാണ് സിനിമകള്‍ ചെയ്യാനുള്ള തന്റെ ആത്മവിശ്വാസം, മാളവിക മോഹനന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനന്‍. വിജയ് നായകനായി എത്തിയ മാസ്റ്ററിലെ നായികയായി എത്തിയതോടെ തമിഴിലും നടിക്ക് കൈ നിറയെ അവസരങ്ങളാണ്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്ത് എത്തിയത്. ഛായാഗ്രഹകനായ കെയു മോഹനന്റെ മകളാണ് മാളവിക. അച്ഛനെ പോലെ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനായിരുന്നു മാളവികയ്ക്കും താത്പര്യം. എന്നാല്‍ അഭിനയത്തില്‍ എത്തിപ്പെടുകയായിരുന്നു.

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് മാളവിക മോഹന്‍. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. ഗ്ലാമറസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാനും നടി മടികാണിക്കാറില്ല. ഇപ്പോള്‍ മലയാള സിനിമയെക്കുറിച്ച് മനസ്സുതുറന്ന് രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മാളവിക മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയെ കുറിച്ചും നടി പറഞ്ഞു .

മുംബൈയില്‍ ജനിച്ച് വളര്‍ന്നത് കൊണ്ട് അധികം മലയാള സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. എന്നിരുന്നാലും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും എനിക്ക് വലിയ ഇഷ്ടമാണ്. എന്നെ സംബന്ധിച്ച് അവരാണ് ബെസ്റ്റ്.. രാജ്യത്തെ ഏറ്റവും മികച്ച രണ്ട് നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. മമ്മൂട്ടിയാണ് പട്ടം എന്ന ചിത്രത്തിലേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ചത് എന്നും മാളവിക പറഞ്ഞിരുന്നു. മമ്മൂക്ക തന്നില്‍ അര്‍പ്പിച്ച ആ വിശ്വാസമാണ് സിനിമകള്‍ ചെയ്യാനുള്ള തന്റെ ആത്മവിശ്വാസം എന്നാണ്’ മാളവിക പറഞ്ഞു.