ക്രൈം നന്ദകുമാറിന്റെ ഓഫിസിലെ റെയ്ഡ് തെളിവെടുക്കാനോ, തെളിവു നശിപ്പിക്കാനോ

ക്രൈം നന്ദകുമാറിന്റെ ഓഫീസിൽ പോലീസ് പരിശോധന നടത്തിയത് അങ്ങേയറ്റം മോശമായ രീതിയിലാണ്. ഒരു മാധ്യമപ്രവർത്തകന്റെ സകല സ്വാതന്ത്ര്യവും ഹനിക്കുന്ന രീതിയിലുള്ള പരിശോധനയാണ് ക്രൈം ഓഫീസിൽ പോലീസ് നടത്തുന്നത്. കമ്പ്യൂട്ടറുകൾ വരെ അഴിച്ച് ഹാർഡ് ഡിസ്‌കുകൾ ഊരിയെടുക്കുകയാണ്. കർമ ന്യൂസ് ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്തക്കു താഴെ വന്ന കമന്റുകളാണ് ശ്രദ്ധേയമാകുന്നത്. തെളിവെടുക്കാനോ തെളിവു നശിപ്പിക്കാനാണോയെന്നാണ് ചോദ്യമുയരുന്നത്. പിണറായി വിജയനെതിരെ, വിജയന്റെ പോലീസിനെതിരെയാണ് എല്ലാ കമന്റുകളും വന്നിരിക്കുന്നത്… ജനങ്ങൾക്ക് ഉത്തമ ബോധ്യമുണ്ട് പിണറായിയെ രക്ഷിക്കാനാണ് ഈ റെയഡ് നടന്നതെന്ന്. അത് തന്നെയാണ് ജനങ്ങൾ കമന്റിലൂടെ അറിയിക്കുന്നതും..

ഇത് പിണറായിക്ക് എതിരെ എന്തെങ്കിലും തെളിവ് തേടിയുള്ളതാണ്, മക്കളെ, അല്ലാതെ ആ പെണ്ണ് നൽകിയ പരാതി കൊണ്ടൊന്നുമല്ല.. തെളിവുകൾ നശിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം? കമ്മികൾക്ക് നന്ദകുമാറിനെ പേടിയാണ്.. തെളിവു നശിപ്പിക്കാൻ ശ്രമിക്കുന്ന നാറിയുടെ ഗുണ്ടകൾ..

ഈ സ്ത്രി പറയുന്നത് നുണയാണെന് തെളിഞ്ഞാൽ ഇവർക്കു നല്ല ശിക്ഷ കിട്ടുന്നതുവരെ പോരാടണം പോരാടി കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണം… വിജയന്റെ മടിയിൽ കനമുണ്ട് എന്നതിനുള്ള തെളിവ് വിജയനും വിജയന്റെ മൂട് താങ്ങികളായ പോലീസും ചേർന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി കൊടുക്കുന്നതിൽ അഭിനന്ദനങ്ങൾ.. ക്രൈം നന്ദകുമാറിനെതിരെ വലിയൊരു സ്റ്റിങ് ഓപ്പറേഷൻ നടന്നു എന്നതിന് തെളിവാണ് ഇപ്പോഴത്തെ അറസ്റ്റും റൈഡ്… അവർക്ക് ആവശ്യമുള്ള രേഖകൾ പിടിച്ചെടുക്കാനും വായടപ്പിക്കാനുള്ള ശ്രമം… ഒരു അഭിസാരിക വെച്ച് ശബരിമലയിൽ കളിച്ച അതേ കളി തന്നെ… കഷ്ടം .

കേരള പോലീന്റെ ഒരു ഗതിക്കേട്.. ഏതു പൊട്ടനും അറിയാല്ലോ പോലീസിന്റെ കള്ളക്കളികൾ പിണറായി വിജയൻ കുടപിടിക്കുന്ന പോലീസ്.. തെളിവുകൾ നശിപ്പിക്കാൻ ഉള്ള അടുത്ത അടവ് പോലീസിന് എന്തൊരു ശുഷ്കാന്തി.. ഇതു അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കലും, ജനാധിപത്യം ഇല്ലാതാക്കാൻ ചെയ്യുന്ന അധികാര ദുർവിനായോഗം ആണ്, ഇവന്മാർ ഇനിയും കേരള നിയമസഭ ഒരിക്കലും കാണില്ല, പാർട്ടി ഇന്ത്യയിൽ ഇല്ലാതാകും സംശയം ഇല്ല.. എന്നിങ്ങനെ പോകുന്നു കമന്റുകൾ..

അതേ സമയം തന്നെ മാനസിക പീഡനത്തിന് ഇരയാക്കിയെന്നും അശ്ലീല വിഡിയോ നിർമിക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് പരാതി. ഒരു മന്ത്രിയുടെ ഉൾപ്പെടെ ഇത്തരത്തിലൊരു വിഡിയോ നിർമിക്കണമെന്ന് ആവശ്യപ്പെട്ടതായി പരാതിക്കാരി പറഞ്ഞു. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫിസിൽ റെയ്ഡ് നടത്തുന്നത.

നന്ദകുമാറിൻരെ ഓഫീസിൽ ഇപ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്തത്തിൽ പരിശോധന നടന്നു കൊണ്ടിരിക്കുന്നു. സ്വർണ്ണക്കട്ടത് പ്രതി സ്വപ്‌നയും പിസി ജോർജ്ജും നന്ദകുമാറും സർക്കാരിനെതിരെ ഗൂഡാലോചന നടത്തിയെന്ന സരിതയുടെ മൊഴിക്ക് പിന്നാലെ നന്ദകുമാറിനെതിരെ നീക്കം. ഇതും സർക്കാർ കളിയെന്ന് ആരോപണം ശക്തം. നന്ദകുമാറിനെ വിടാതെ വീണ്ടും വേട്ടയാടുകയാണ്. ലാവിലിനിൽ മുതൽ നന്ദകുമാറിന്റെ ഓരോ വെളിപ്പെടുത്തലും പിണറായി വിജയനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഇപ്പോൾ വീണ്ടും നന്ദകുമാറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തി.

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അശ്ലീല വീഡിയോ നിർമ്മിക്കാൻ കൂട്ട് നിൽക്കാൻ തന്നെ നിർബന്ധിച്ചെന്ന ജീവനക്കാരിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ വർഷം, മന്ത്രി വീണാ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ക്രൈം നന്ദകുമാർ എന്നറിയപ്പെടുന്ന ടി.പി. നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് കാക്കനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ മന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനുമാണ് നന്ദകുമാറിനെതിരെ അന്ന് കേസെടുത്തത്.