ലൈംഗികാരോപണത്തില്‍, പള്ളി വികാരിയെ നാട്ടുകാര്‍ ചോദ്യം ചെയ്തു

സിസ്റ്റര്‍ ലൂസി കളപ്പുര കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല എഫ്‌സിസി മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയയും തമ്മില്‍ പള്ളിമുറിയുടെ അടുക്കളയില്‍ വച്ച് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് ഞാന്‍ നേരില്‍ കാണാന്‍ ഇടയായെന്ന് ആയിരുന്നു സിസ്റ്റര്‍ ലൂസി ഫേസ്ബുക്കില്‍ കുറിച്ചത്. തുടര്‍ന്ന് തനിക്ക് നേരെ വികാരിയുടെ ആക്രമണവും ഉണ്ടായെന്ന് ലൂസി പറഞ്ഞിരുന്നു.

ഇപ്പോള്‍ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ഫേസ്ബുക്ക് പോസ്റ്റിനെയും വെളിപ്പെടുത്തലിനെയും തുടര്‍ന്ന് നാട്ടുകാര്‍ വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലിനെ ചോദ്യം ചെയ്തിരിക്കുകയാണ്. അച്ഛനെതിരെയാണെല്ലോ പരാതി ഉള്ളതെന്ന് ഒരു യുവവ് പറയുമ്പോള്‍ അത് ഇങ്ങേരല്ലേ പറയുന്നത് എന്നായിരുന്നു വികാരിയുടെ മറു ചോദ്യം. മാത്രമല്ല ഭൂരിപക്ഷത്തിന് പരാതിയില്ലെന്നും വികാരി പറയുന്നു. ഭൂരിപക്ഷ അഭിപ്രായം നോക്കി നടപടി ഉണ്ടാകേണ്ട ഒന്നാണോ ഈ പരാതി എന്നാണ് പലരും ചോദിക്കുന്നത്.

തുടര്‍ന്ന് പോലീസ് സംഭവത്തില്‍ ഇടപെടുകയും പരാതിയുള്ളവര്‍ സ്റ്റേഷനില്‍ എത്തി കൊടുക്കണമെന്നും അല്ലാതെ ഇങ്ങനെ തര്‍ക്കിച്ചിട്ട് കാര്യമില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ വികാരി പള്ളിയില്‍ ഇരുന്ന് ഇനി എന്തൊക്കെ കാണിക്കുമെന്നും അതിനൊക്കെ ആര് ഉത്തരവാദിത്വം പറയുമെന്നും നാട്ടുകാര്‍ ചോദിക്കുന്നു. അന്നേ ദിവസം സംഭവിച്ച സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമായും പുറത്ത് വിടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അതിന് എന്തിനാണ് വികാരി ഭയക്കുന്നതെന്നും സിസിടിവി ഇടവകക്കാരില്‍ നിന്നും പിരിച്ച പണത്തില്‍ സ്ഥാപിച്ചതല്ലേ എന്നും നാട്ടുകാര്‍ ചോദിക്കുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

https://www.facebook.com/advborispaul/videos/10219295134343940/

സിസ്റ്റര്‍ ലൂസി പറയുന്ന വെളിപ്പെടുത്തലിലെ പ്രധാന ഭാഗം ഇതാണ്…അസാധാരണമായ ചില ശബ്ദങ്ങള്‍ കേട്ടാണ് ഞാന്‍ അങ്ങോട്ട് ചെല്ലുന്നത്. ഉള്ളില്‍ സംശയം ഉണ്ടായിരുന്നെങ്കില്‍പോലും അവിടെ കണ്ട കാഴ്ച്ച എന്നെ സ്തബ്ധയാക്കിക്കളഞ്ഞു. സംശുദ്ധമായ സന്ന്യസ്ത ജീവിതം നയിക്കുന്നവര്‍ എന്നവകാശപ്പെടുന്ന പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയയും പരിസരം പോലും മറന്ന് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്ന കാഴ്ച്ച എനിക്ക് മനംപുരട്ടല്‍ ഉണ്ടാക്കി. ആവുന്നത്ര ഉച്ചത്തില്‍ ‘എന്താണെടാ ഇത്?’ എന്നുഞാന്‍ ചോദിച്ചു. കാണരുതാത്ത ഈ കാഴ്ച ഞാന്‍ കണ്ടു എന്നറിഞ്ഞ ഉടന്‍ ഫാ. സ്റ്റീഫന്‍ കോട്ടക്കലിന്റെ മുഖത്തുണ്ടായ വന്യമായ ഭാവം എന്നെ ഭയപ്പെടുത്തി. ലിജി മരിയയില്‍ നിന്നും വേര്‍പെട്ട് അയാള്‍ എന്റെ നേര്‍ക്ക് ആക്രമിക്കാനായി പാഞ്ഞടുത്തു.