മനുഷ്യർക്കിടയിലെ ലിമിറ്റഡ് എഡിഷൻ, ചാക്കോച്ചന് പിറന്നാളാശംസയുമായി പിഷാരടി

കുഞ്ചാക്കോ ബോബന് ജൻമദിനാശംസകൾ നേർന്ന് കുറിപ്പും ചിത്രവും പങ്കുവച്ച് രമേശ് പിഷാരടി. ‘നിങ്ങൾ മസിലിലല്ല മനസ്സിലാണ്. പിറന്നാൾ ആശംസകൾ, മനുഷ്യർക്കിടയിലെ Limited edition പ്രിയപ്പെട്ട ചാക്കോച്ചന്…’എന്നാണ് ചാക്കോച്ചനൊപ്പം ജിമ്മിൽ നിന്നുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്ത് പിഷാരടി കുറിച്ചിരിക്കുന്നത്.

ചാക്കോച്ചന്റേതായി ഒടുവില്‍ റിലീസായ ചിത്രം നായാട്ട് തന്നെ അതിന് ഏറ്റവും വലിയ സാക്ഷ്യം.ഫാസിലിന്റെ സംവിധാനത്തിലുള്ള ‘ധന്യ’യെന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കുഞ്ചാക്കോ ബോബൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബൻ കുഞ്ചാക്കോയായിരുന്നു 1981ല്‍ ‘ധന്യ’ നിര്‍മിച്ചത്.

1997ല്‍ ഒരു പ്രണയ ചിത്രത്തിലെ നായകനെ തേടിയപ്പോള്‍ ഫാസിലിന്റെ ഓര്‍മയിലേക്ക് എത്തിയത് കുഞ്ചാക്കോ ബോബന്റെ മുഖം. അങ്ങനെ അനിയത്തിപ്രാവില്‍ നായകനായി. യുവാക്കളും കുടുംബപ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തപ്പോള്‍ അനിയത്തിപ്രാവ് വൻ ഹിറ്റ്. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലെ പ്രണയ നായകന്റെ മുഖമായിരുന്നു പിന്നീടുള്ള ചിത്രങ്ങളിലും പ്രേക്ഷകരുടെ മനസിലും കുഞ്ചാക്കോ ബോബന്. ചോക്ലേറ്റ് ഹീറോയെന്ന വിളിപ്പേരും കുഞ്ചാക്കോ ബോബന് അങ്ങനെ കിട്ടി. അനിയത്തിപ്രാവിന്റെ വിജയം തുടര്‍ന്നുള്ള ചിത്രങ്ങളില്‍ നിലനിര്‍ത്താനായില്ലെങ്കിലും ആദ്യ വിജയത്തിന്റെ ഹാംഗോവറിലെന്നോണം കുഞ്ചാക്കോ ബോബൻ തുടര്‍ച്ചയായി നായകനായി.