വനിതകളുമായി കാശുവയ്ച്ച് ചീട്ടുകളി മാണി പാർട്ടീടെ അടിവേരിളകും, ഇതാണോ നിന്റെ അപ്പൻ പഠിപ്പിച്ച സംസ്കാരം എന്ന് പാലാക്കാർ

ഓഫീസ് സമയത്ത് ഹൗസ് ബോട്ടിൽ സ്ത്രീകളുമായി ഉല്ലാസ യാത്ര നടത്തുകയും പകിട കളിക്കുകയും ചെയ്ത പാലാ നഗരസഭാ ചെയർ പേഴ്സണും കേരളാ കോൺഗ്രസ് മാണിയിലെ വനിതാ അംഗങ്ങൾക്കും എതിരേ നടപടിയില്ല. ഈസിൽ ഒപ്പിട്ട് ഹൗസ് ബോട്ടിൽ ഉല്ലാസ ജീവിതവും ചൂതാട്ടവും. സി.പി.എം – കേരളാ കോൺഗ്രസ് മാണി നേതാക്കളാണ്‌ ഇത് ചെയ്തത്. അവിടെയും തീർന്നില്ല. വനിതാ നേതാക്കൾ ഉൾപ്പെടെ ഉള്ള ഉല്ലാസ യാത്രയിലും ഹൗസ് ബോട്ട് ചൂതാട്ടത്തിലും മദ്യ സല്ക്കാരവും. ഇപ്പോൾ ഇതിന്റെ വീഡിയോകൾ പുറത്ത് വന്നിട്ടും സി പി എമ്മും കേരളാ കോൺഗ്രസ് മാണിയും നിശംബദായിരിക്കുന്നു.

അടുത്ത തിരഞ്ഞെടുപ്പിൽ നെറികേടും വൃത്തികേടും കാണിക്കുന്ന മാണി പാർട്ടിക്കാറേ പാലായിൽ നിലം തൊടിക്കില്ലെന്നും പാലായിൽ ജനരോക്ഷം. കുമരകം കായലിൽ ഹൗസ്ബോട്ടിൽ വനിതകളുമായി ഓഫീസ് സമയത്ത് ഉല്ലാസ യാത്ര നടത്താൻ നേതൃത്വം നല്കിയത് മാണി കോൺഗ്രസ് നേതാവ് ബിജു ജോസഫ് എന്ന ബിജു പാലു പടവനാണ്.ഇയാൾ സകല തൊഴിൽ മാനദണ്ഡങ്ങളും വ്യവസ്ഥകളും കാറ്റിൽ പറത്തി പണി ചെയ്യാതെ എല്ലാ മാസവും കൃത്യമായി ശമ്പളം കൈപ്പറ്റുന്ന എൽ ഡി എഫിലെ പ്രമുഖ പാർട്ടി നേതാവിന്റെ അനധികൃത നടപടി വിവാദമാകുന്നു. കേരള കോൺഗ്രസ്സ് (എം) പാലാ മണ്ഡലം പ്രസിഡന്റ് ബിജു ജോസഫ് എന്ന ബിജു പാലു പടവനാണ് വിവാദ നേതാവ്.

സർക്കാർ ചീഫ് വിപ്പിന്റെ പേഴ്സണൽ സ്റ്റാഫ് എന്ന ലേബലിൽ ബിജു പാലുപടവൻ എല്ലാ മാസവും സർക്കാരിൽ നിന്നും കൃത്യമായി ശമ്പളം കൈപ്പറ്റുന്നു. ചീഫ് വിപ്പ് ഡോ.എൻ ജയരാജിന്റെ പേഴ്സണൽ സ്റ്റാഫിലെ അസിസ്റ്റന്റ് തസ്തികയിൽ നിയമിച്ചിട്ടുള്ള ബിജു പാലു പടവൻ ഒരു ദിവസം പോലും ചീഫ് വിപ്പിന്റെ ആഫീസ്സിലോ, വീട്ടിലോ, അദ്ദേഹത്തോടൊപ്പമോ ജോലി ചെയ്തതായോ ചെയ്യുന്നതായോ വിവരമൊന്നുമില്ലായെന്ന് പാലായിലെ കേരള കോൺഗ്രസ്സുകാർ തന്നെ പറയുന്നു. പകരം ഇരുപത്തി നാലു മണിക്കൂറും ഇയാൾ പാലാ നഗരസഭയിലുണ്ട്. നഗരസഭയിൽ റാകിപ്പറന്നു നടക്കുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നിയമനമാണ് ബിജു പാലു പടവന്റേത്.

ജോസ് കെ മാണിയുടെ പാലായിലെ വിശസ്തനാണ് ബിജു പാലുപടവൻ. പാലാ നഗരസഭ മുൻ കൗൺസിലറായിരുന്നു. കഴിഞ്ഞ നഗരസഭാ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫിനെതിരേ മത്സരിച്ചു പരാജയപ്പെട്ടു. ചീഫ് വിപ്പിന്റെ പേഴ്സണൽ സ്റ്റാഫ് എന്ന നിലയിൽ ജോലി ചെയ്യാതെ ബിജു പാലു പടവൻ ഇരുപത്തി നാലു മണിക്കൂറും പാലാ നഗരസഭ യിലെ ഉദ്യോഗസ്ഥ ലോബികളിൽ കയറിയിറങ്ങി നടക്കുന്നു എന്ന ആക്ഷേപം പാലാ നഗരസഭാംഗങ്ങളും, ജനങ്ങളും ഇതര പാർട്ടി നേതാക്കന്മാരും ഉയർത്തുന്നു. പാലായിലെയും മണ്ഡലത്തിലെയും പൾസ് “ അറിയാനും സി പി എം. അംഗം ചെയർ പേഴ്സനായുള്ള പാലാ നഗരസഭയിലെ ഭരണം നിരീക്ഷിക്കുന്നതിനുമാണ് ജോസ് മാണി ഇയാളെ നിയോഗിച്ചിരിക്കുന്നതെന്ന് സ്വന്തം പാർട്ടിക്കാർക്കിടയിൽ പോലും ചർച്ച ചെയ്യപ്പെടുന്നു.

പാലായിൽ തന്റെ ചാണക്യതന്ത്രങ്ങൾ നടപ്പിലാക്കുവാൻ ജോസ് കെ മാണി സർക്കാർ ചെലവിൽ നിയോഗിച്ചിരിക്കുകയാണ് ബിജു പാലുപടവനെ എന്നാണ് സ്വന്തം പാർട്ടിക്കാരായ നഗരസഭാംഗങ്ങളും പ്രതിപക്ഷ കക്ഷികളും ഉന്നയിക്കുന്ന ശക്തമായ ആക്ഷേപം. കേരള കോൺ ഗ്രസ്സിന്റെ മറ്റൊരു മന്ത്രിയായ റോഷി അഗസ്റ്റിന്റെ പേഴ്സണൽ സ്റ്റാഫിലുള്ള പാലാക്കാരൻ ഷിജി നാഗ നൂലിൽ പേഴ്സണൽ സ്റ്റാഫെന്ന നിലയിൽ കൃത്യമായി ജോലി ചെയ്യുന്നുണ്ട് ശമ്പളം വാങ്ങുന്നുമുണ്ട്. പാലായിൽ സ്വന്തം കാൽ ചുവട്ടിലെ മണ്ണ് ഒഴുകി പോകുന്നുവെന്ന് സത്യം ജോസ് കെ മാണി നന്നായി മനസ്സിലാക്കുന്നു. ജോസ് കെ മാണിയേക്കാൾ അണികൾ ഇപ്പോൾ കൂടുതലായി ആശ്രയിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിനെയാണ്. എല്ലാവർക്കും സ്വീകാര്യനാണ് റോഷി അഗസ്റ്റിൻ. പാലായിൽ മാത്രമല്ല പാർട്ടിയിലും അതാണ് സംഭവിച്ചു പോരുന്നത്. പാലായിലെ വിശ്വസ്തരിൽ പലരും അകന്നു കൊണ്ടുരിക്കുന്നു എന്ന് തിരിച്ചറിവ് ജോസ് കെ മാണിക്കുണ്ട്. അതിന് തടയിടുവാനാണ് ബിജു പാലു പടവനേപ്പോലെയുള്ളവരെ സ്ഥാനമാനങ്ങൾ നല്കി വഴിവിട്ട് ഇത്തരം പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഇരുപത്തി നാലു മണിക്കൂറും ബിജു പാലുപട വൻ നഗരസഭയിൽ റാകിപ്പറന്നു നടക്കുന്നു. എല്ലാ വിഷയങ്ങളിലും ഇടപെടുകയും ഇടങ്കോലിടുകയും ചെയ്യുന്നു എന്ന് നഗരസഭാംഗങ്ങൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും നഗരസഭാ ഉദ്യോഗസ്ഥർക്കിടയിലും പൊതുവേയുള്ള ആക്ഷേപം. ഇയാളുടെ നഗരസഭയിലെ സാന്നിദ്ധ്യം അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെന്ന് നഗരസഭ ഉദ്യോഗസ്ഥർ തന്നെ പറയുന്നു. പാലായിൽ നിന്നും അധികം ദൂരത്തല്ല കറുകച്ചാലിൽ ചമ്പക്കരയിലെ ചീഫ് വിപ്പ് എൻ.ജയരാജിന്റെ വസതി. വസതിയിലോ ഓഫീസ്സിലോ ദിവസേന എത്തി അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പുവെയ്ക്കാതെ പകരം ശമ്പളം വാങ്ങുമ്പോൾ രജിസ്റ്ററിൽ ഒന്നിച്ച് ഒപ്പിടുന്ന കീഴ് വഴക്കമാണ് ബിജു പാലുപടവൻ അനുവർത്തിച്ചു വരുന്നതെന്നാണ് അറിവ്.