കേരളത്തിന് എയിംസ് , മോദി പി.ടി ഉഷയ്ക്ക് നല്കിയ ഉറപ്പ്.. 340 ലക്ഷം മലയാളികൾക്കുവേണ്ടി പിടി ഉഷ ചെയ്തത്

എം.പിയായി ചുമതല ഏറ്റെടുത്ത പി.ടി ഉഷയുടെ ആദ്യ നീക്കം 3.4 കോടി മലയാളികൾക്കായി. കേരളത്തിൽ എയിംസ് അനുവദിക്കണമെന്നായിരുന്നു പി.ടി ഉഷ പ്രധാനമന്ത്രിയേ ഓഫീസിൽ എത്തി നേരിട്ട് കണ്ട് അഭ്യർഥിച്ചത്. എയിംസ് അനുവദിക്കുന്ന കാര്യം ഉറപ്പായും പരിഗണിക്കും എന്നും നടപടി സ്വീകരിക്കാം എന്നും നരേന്ദ്ര മോദിയുടെ ഉറപ്പും പി ടി ഉഷയ്ക്ക് നല്കി. കേരളം അദ്ദേഹത്തേ സ്നേഹിക്കുന്നതിന്റെ എത്രയോ ഇരട്ടിയിലധികം വെറുക്കുന്നു എന്നതാണ്‌ പ്രത്യേകത. ഇന്ത്യയിൽ നരേന്ദ്ര മോദിയേ ഏറ്റവും അധികം ഇഷ്ടപെടാത്ത ഒരു ജന സമൂഹത്തിനാണ്‌ തന്റെ വ്യക്തി പരമായ താല്പര്യം മൂലം കുറെ എം.പി മാരെയും കേന്ദ്ര മന്ത്രിമാരേയും ഒക്കെ തന്നത്. ഇപ്പോൾ അയിംസ് അനുവദിക്കും എന്ന് മോദി ഉറപ്പ് നല്കിയപ്പോൾ അത് കേരളത്തിനു മറ്റൊരു പരിഗണനയും അംഗീകാരവും കൂടിയാണ്‌. മൻ മോഹൻ സിങ്ങ് 2 വട്ടം ഇന്ത്യ ഭരിച്ചപ്പോഴും കേരളത്തിൽ ഒരു ഐയിംസ് കൊണ്ടുവരുവാൻ നടത്തിയ എല്ലാ നീക്കവും പരാജയപ്പെടുത്തുകയായിരുന്നു അന്ന് കേന്ദ്രം ഭരിച്ചവർ. കേരളമാകട്ടേ മുൻ കാലത്ത് രാജ്യം ഭരിച്ചവർക്ക് മാത്രമാണ്‌ എം.പി സ്ഥാനം നല്കിയിട്ടുമുള്ളു.

രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ്‌ പയ്യോളി എക്സ്പ്രസ് എന്ന പി ടി ഉഷ പ്രധാനമന്ത്രിയുടെ ഓഫീൽ നേരിട്ട് എത്തിയത്.ർത്താവ് വി. ശ്രീനിവാസൻ, മകൻ ഉജ്ജ്വൽ, ഉഷാ സ്‌കൂൾ സഹസ്ഥാപകനും ജനറൽ സെക്രട്ടറിയുമായ പി.എ. അജനചന്ദ്രൻ എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രിയെ കണ്ടത്.പ്.ടി ഉഷയുടെ മകൻ ഉജ്ജ്വലിനോട് മോദി കുശലം പറഞ്ഞു. ഉജ്ജ്വൽ സ്പോർട്സ് മെഡിസിൻ പഠിച്ചയാളാണ്‌ എന്നറിഞ്ഞപ്പോൾ കുടുംബത്തിൽ എല്ലാവരും സ്പോർട്സ് ടച്ച് ഉള്ളവരാണല്ലോ എന്ന് മോദിയുടെ കമന്റ്. ഏറെ നേരം ഉഷയും കുടുംബവുമായി സംസാരിച്ച പ്രധാനമന്ത്രിക്ക് മുന്നിൽ ഉഷ കേരളം ഏറെ കാലമായി കാത്തിരിക്കുന്ന പദ്ധതിയും ജനങ്ങളുടെ പ്രതീക്ഷയും പങ്കുവയ്ക്കുകയായിരുന്നു.

ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത പി.ടി. ഉഷയെ രാജ്യസഭാ അധ്യക്ഷനും പ്രധാനമന്ത്രി മോദിയും  അഭിനന്ദിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായ ശേഷം ഇരുവരുടേയും ചേംബറിലെത്തി പി. ടി. ഉഷ അനുഗ്രഹം തേടി. കേന്ദ്ര പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരനും ഒപ്പമുണ്ടായിരുന്നു. കിനാലൂരിലെ നിർദ്ദിഷ്ട സ്ഥലത്ത് തന്നെ കേരളത്തിനുള്ള എയിംസ് അനുവദിക്കണമെന്ന ആവശ്യമാണ് ഉഷ പ്രധാനമന്ത്രിക്ക് മുമ്പിൽ വച്ചു.

കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത 20 എം.പിമാർ ഉണ്ട്. എന്നാൽ ഇവരിൽ എത്ര പേർ കേരളത്തിൽ വികസനവും പദ്ധതികളും കൊണ്ടുവരുവാൻ പ്രവർത്തിച്ചു. 20 എം.പിമാരും കേരള നിയമ സഭയിൽ നിന്നും പോയ രാജ്യ സഭാ എം.പിമാരും ഇപ്പോൾ ദില്ലിയിൽ നല്ല സുഖവാസത്തിലാണ്‌. കാരണം പ്രതിപക്ഷത്ത് ആയതിനാൽ ഞങ്ങൾക്ക് ഉത്തരവാദിത്വം ഒന്നും ഇല്ല എന്നും മഢലത്തിൽ ഇടക്കിടെ ഉല്ഘാടനത്തിനു പോയാൽ മതി എന്നും ആണ്‌ ഇവരുടെ ധാരണ. കേരളത്തിലെ ഒരു വ്യക്തിയോട് പോലും വോട്ടർമാരോട് പോലും പ്രത്യേക ബാധ്യതകൾ ഒന്നും ഇല്ലാ എന്നിരിക്കെയായിരുന്നു സുരേഷ് ഗോപി വലിയ രീതിയിൽ ജനകീയ പ്രവർത്തനം നടത്തിയത്. ഇപ്പോൾ പി.ടി ഉഷയും കേരളത്തിലെ ജനങ്ങളോ നിയമ സഭയോ തിരഞ്ഞെടുക്കാതെ തന്നെ കേരളത്തിന്റെ ജീവൽ പ്രസ്ണങ്ങളിൽ ഇടപെട്ട് പ്രധാനമന്ത്രിയേ കാണുകയും എയിംസ് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു എന്നത് അഭിനന്ദനീയമാണ്‌. മറ്റ് എല്ലാ എം.പിമാർക്കും ഇതൊരു മാതൃകയും കൂടിയാകണം

ഇത്ര വലിയ അവസരം നൽകിയ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായി ഉഷ പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ കായിക മേഖലയുടെ വികസനത്തിനായി കേന്ദ്ര സർക്കാരിനൊപ്പം പ്രവർത്തിക്കും. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുഴുവൻ അംഗങ്ങൾക്കുമൊപ്പം പ്രവർത്തിക്കുമെന്നും കായിക വിഷയങ്ങളിൽ നേതൃത്വം നൽകുമെന്നും ഉഷ പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഏറെ ഹൃദ്യമായിരുന്നു. അദ്ദേഹം വലിയ സന്തോഷത്തിലായിരുന്നു. ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തതിനെ അഭിനന്ദിച്ചു. മകൻ സ്പോർട്‌സ് മെഡിസിനിലാണ് ഡോക്ടറായതെന്ന് അറിയിച്ചപ്പോൾ കുടുംബം മുഴുവനും കായിക മേഖലയിലാണല്ലോയെന്ന് പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു, ഉഷ കൂട്ടിച്ചേർത്തു