കൊവിഡ് ബാധിച്ച പോക്സോ കേസ് പ്രതി നഴ്സിന്റെ മൊബൈലുമായി മുങ്ങി

കൊച്ചി: കൊവിഡ് പോസിറ്റീവായ പോക്സോ കേസ് പ്രതി നഴ്സിന്റെ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. നെടുമ്പാശ്ശേരി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ പ്രവേശിപ്പിച്ചിരുന്ന പോക്സോ കേസ് പ്രതിയാണ് മുങ്ങിയത്. മാമലക്കണ്ടം പാറയ്ക്കൽ വീട്ടിൽ മുത്തുരാമകൃഷണൻ എന്നയാളാണ് ചികിത്സാ കേന്ദ്രത്തിലെ നഴ്സിൻറെ മൊബൈൽ ഫോണുമെടുത്താണ് കടന്നു കളഞ്ഞത്.

കാടാമ്പുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ ഇയാൾക്ക് റിമാൻഡിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നെടുമ്പാശേരി സിയാൽ സിഎഫ്എൽടിസിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

രക്ഷപെടുന്ന സമയത്ത് കാവി മുണ്ടും ചുവന്ന ഷർട്ടുമാണ് ധരിച്ചിരുന്നത്. സംഭവത്തിൽ അങ്കമാലി പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.മുടി നീട്ടി വളർത്തിയിട്ടുമുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാൽ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്നാണ് നിർദേശം.