മകള്‍ക്ക് പഠിക്കാന്‍ സ്മാര്‍ട്ട്‌ഫോണിനായി പശുക്കളെ വിറ്റു, ഒരു അച്ഛന്റെ അനുഭവം

കോവിഡും ലോക്ക്ഡൗണുമൊക്കെ പലരുടെയും ജീവിതം അവതാളത്തിലാക്കിയിട്ടുണ്ട്.അന്നന്നത്തെ കൂലിക്കായി ജീവിതം തള്ളി നീക്കുന്നവര്‍ക്ക് കോവിഡില്‍ ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ടു.സമൂഹത്തിലെ പല മാറ്റങ്ങളും ഇത്തരത്തിലുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല.അത്തരത്തിലൊരു ഉള്ളുതൊടുന്ന അനുഭവമാണ് ഹ്യൂമന്‍സ് ഓഫ് ബോംെബ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ ഒരു കര്‍ഷകന്‍ പങ്കുവച്ചിരിക്കുന്നത്.ലോക്ഡൗണ്‍ മൂലം സ്‌കൂള്‍ അടഞ്ഞ് കിടന്നതും മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതുമാണ് ഈ പിതാവിനെ ദുരിതത്തിലാക്കിയത്.മകളുടെ പഠനത്തില്‍ ഒരു വീഴ്ചയും വരുത്താത്ത ആ പിതാവ് സ്മാര്‍ട് ഫോണ്‍ വാങ്ങി മകള്‍ക്ക് നല്‍കി.അതിനായി ഉപേക്ഷിക്കേണ്ടി വന്നത് ഉപജീവനമാര്‍ഗവും.

കുറിപ്പ് വായിക്കാം,ഞാനൊരു കര്‍ഷകനാണ്.എന്റെ ഭാര്യക്കും 10 വയസ്സുള്ള മകള്‍ക്കും 7 വയസ്സുള്ള മകനുമൊപ്പം കഴിയുന്നു.പണത്തിന് എല്ലായ്‌പ്പോഴും ബുദ്ധിമുട്ടുണ്ട്.മാസം 5000 രൂപയോ അതില്‍കുറവോ ആണ് സമ്പാദിക്കുന്നത്. എന്നിരുന്നാലും എന്റെ മക്കള്‍ സ്‌കൂളില്‍ പോകുന്നത് ഞാന്‍ ഉറപ്പ് വരുത്തിയിരുന്നു.എന്റെ കുടുംബത്തിന് വേണ്ടി ഞാന്‍ എട്ടാം ക്ലാസില്‍വച്ച് പഠനം ഉപേക്ഷിച്ചിരുന്നു.എനിക്ക് കിട്ടാത്ത എല്ലാ അവസരങ്ങളും എന്റെ കുട്ടികള്‍ക്ക് ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.എന്നാല്‍ എന്റെ ഗ്രാമത്തിലും ലോക്ഡൗണ്‍ ആയത് വലിയ പ്രശ്‌നമായി. മകളുടെ സ്‌കൂളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി.എന്നാല്‍ എനിക്ക് സ്മാര്‍ട്‌ഫോണ്‍ ഇല്ലാിരുന്നു.ഫോണില്ലാതെ എങ്ങനെ പഠിക്കുമെന്ന് ചോദിച്ച് മകള്‍ എന്റടുത്ത് വന്ന് കരയാന്‍ തുടങ്ങി.എനിക്ക് അവള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിഞ്!ില്ല. അവള്‍ അതിന് ഒരു പരിഹാരം കണ്ടെത്തി.

ഗ്രാമത്തില്‍ ചില ആള്‍ക്കാരുടെ കയ്യില്‍ സ്മാര്‍ട് ഫോണുണ്ട്.അവള്‍ ദിവസവും അവരുടെ വീടുകളില്‍ പോയി പഠിക്കാനായി കുറച്ചു സമയം ഫോണ്‍തരാന്‍ അവപേക്ഷിച്ചു.ഓരോ ദിവസത്തിന്റെയും പകുതിയോളം അവള്‍ ഫോണ്‍ തേടി ഗ്രാമം മുഴുവന്‍ അലഞ്ഞു.എന്നാല്‍ വളരെപ്പെട്ടെന്ന് തന്നെ ആളുകളില്‍ അത് മടുപ്പുണ്ടാക്കി.ഓരോ ദിവസം കഴിയുന്തോറും അളള്‍ക്ക് പഠിക്കാന്‍ ബുദ്ധിമുട്ട് കൂടി.വിഷമവും കൂടി. കാരണം അവള്‍ക്ക് പഠനം അത്രയ്ക്ക് ഇഷ്ടമാണ്.അവസാനം,ഞാന്‍ അവള്‍ക്കായി ഒരു പുതിയ ഫോണ്‍ ക്രമീകരിക്കാന്‍ തീരുമാനിച്ചു.ഞാന്‍ എന്റെ കുറച്ച് സുഹൃത്തുക്കളോട് സംസാരിച്ചു,എന്റെ സാഹചര്യം വിശദീകരിച്ചു.അവര്‍ എനിക്ക് 5000 രൂപ നല്‍കി.ഞാനും ഭാര്യയും ചേര്‍ന്ന് പുതിയ ഫോണ്‍ നല്‍കി കുട്ടികളെ അദ്ഭുതപ്പെടുത്തി.അവര്‍ക്ക് അവരുടെ സന്തോഷം നിയന്ത്രിക്കാനായില്ല.എന്റെ മകള്‍ അത് എടുത്തു ഉടനെ പഠിക്കാന്‍ തുടങ്ങി.അവളുടെ കയ്യിലാണ് മിക്കപ്പോഴും ഫോണ്‍ കാണുക.അവളുടെ പഠനത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതില്‍ ഞാന്‍ സന്തോഷിച്ചു.എന്നാല്‍ കുറച്ച് ആഴചകള്‍ക്ക് ശേഷം ഞാന്‍ പണം കടം വാങ്ങിയ സുഹൃത്തുക്കള്‍ അത് തിരികെ ചോദിച്ചെത്തി.ഞാന്‍ നിസ്സഹായനായിരുന്നു.പക്ഷേ ഫോണ്‍ വീണ്ടും വില്‍ക്കാനും മകളുടെ ഹൃദയം തകര്‍ക്കാനും ആകുമായിരുന്നില്ല.ഞങ്ങളുടെ അതിജീവന മാര്‍ഗമായിരുന്ന പശുക്കളെ വിറ്റ് കടങ്ങള്‍ വീട്ടി. ഒരു ഡോക്ടറാകുക എന്നത് എന്റെ മകളുടെ സ്വപ്നമാണ്.അച്ഛന്‍ എന്ന നിലയില്‍ ഞാന്‍ അത് എന്ത് വിലകൊടുത്തും നിറവേറ്റും.ഒരു ദിനം എന്റെ മകള്‍ ആ കോട്ട് ധരിച്ചെത്തും.