15കാരിയെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിച്ചു, വിവാഹിതനായ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : പത്താംക്ലാസ്സ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വിളപ്പിൽശാലയിലാണ് സംഭവം. കുണ്ടമൻകടവ് സ്വദേശി അക്ഷയ്(26) ആണ് പിടിയിലായത്. ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. വിവരം പുറത്തു പറയാതിരിക്കാൻ പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

പ്രതി പെൺകുട്ടിയെ താമസിക്കുന്ന വാടക വീട്ടിൽവെച്ച് പല പ്രാവശ്യം ലൈംഗികമായി ഉപദ്രവിച്ചിക്കുകയും വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനസ്സികമായി തളർന്ന പെൺകുട്ടി തന്റെ അടുത്ത ബന്ധുവിനോട് വിവരങ്ങൾ തുറന്നു പറയുകയായിരുന്നു.

പിന്നാലെ തന്നെ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ് കുമാർ, എസ്.ഐ ആശിഷ്, ജിഎസ് ഐ ബൈജു, സിപിഓമാരായ പ്രജു, രാജേഷ്, അജിത്ത് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.