പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലേക്കുള്ള കെ എസ് യു മാർച്ചിനിടെ സംഘർഷം, പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു

വൈത്തിരി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലേക്കുള്ള കെ എസ് യു മാർച്ചിനിടെ സംഘർഷം. പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സിദ്ധാ​ർ​ഥ​ന്റെ മ​ര​ണ​വു​മാ​യി ബന്ധപ്പെട്ട് കേസിലെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ ആയിരുന്നു സംഘർഷം.

പ്രവർത്തകർ പോലീസിന് നേരെ കമ്പുകളും കല്ലും എറിഞ്ഞു. പിന്നാലെ ആയിരുന്നു പോലീസിന്റെ ലാത്തിച്ചാർജ്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. സി​ദ്ധാ​ർ​ഥ​ന്റെ കേ​സ​ന്വേ​ഷ​ണ​ത്തി​ൽ യൂ​ണി​വേ​ഴ്സി​റ്റി ഉ​ന്ന​ത​രു​ടെ പ​ങ്ക് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കു​ക, സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ​ർ​വ​ക​ലാ​ശാ​ല ക​വാ​ട​ത്തി​ൽ യൂ​ത്ത് ലീ​ഗ് ഉ​പ​വാ​സ സ​മ​രം തുടരുകയാണ്.

സി​ദ്ധാ​ർ​ഥ​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂടുതൽ ദുരൂഹതയുന്നയിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കോളജിൽ 13ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ സി​ദ്ധാ​ർ​ഥ​ൻ മ​രി​ച്ച 18ാം തീ​യ​തി​യാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നും സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യ​ല്ല ഇ​ത് ന​ൽ​കി​യ​തെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി ആ ​പെ​ൺ​കു​ട്ടി​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് സി​ദ്ധാ​ർ​ഥ​ന്റെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സി​ദ്ധാ​ർ​ഥ​ന് എ​സ്.​എ​ഫ്.​ഐ മെം​ബ​ർ​ഷി​പ്പി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

അ​റ​സ്റ്റി​ലാ​യ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള 18 പേ​രി​ൽ അ​ഞ്ചു​പേ​രും സി​ദ്ധാ​ർ​ഥ​നൊ​പ്പം ഒ​രേ ബാ​ച്ചി​ൽ പ​ഠി​ക്കു​ന്ന​വ​രാണ്. സി​ദ്ധാ​ർ​ഥ​നെ മ​ർ​ദി​ക്കാ​നും ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്താ​നും സ​ഹ​പാ​ഠി​ക​ളും കൂ​ട്ടു​നി​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന സം​ശ​യം ഇ​നി​യും ദൂ​രീ​ക​രി​ച്ചി​ട്ടി​ല്ല. വാ​ല​ൈ​ന്റ​ൻ​സ് ഡേ​യു​ടെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി 13ന് ​വൈ​കീ​ട്ട് കോ​ള​ജി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.