ദേശീയപതാക മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയ സംഭവം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി/ ദേശീയ പതാക മാലിന്യകൂമ്പാരത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം സ്വദേശി ഷമീര്‍, ഇടുക്കി സ്വദേശി ഭാസ്‌കര്‍, തോപ്പുംപടി സ്വദേശി സജാര്‍ എന്നിവരെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് ഇരുമ്പനത്ത് നിന്നുമാണ് ദേശീയപതാക ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശക്തമായ അന്വേഷണമാണ് പോലീസ് നടത്തിയത്. പ്രതികള്‍ മാലിന്യം കോസ്റ്റ് ഗാര്‍ഡില്‍ നിന്നും ശേഖരിച്ച് ഇരുമ്പനം ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.

പ്രതികളെ തൃപ്പൂണിത്തുറ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. പോലീസ് ദേശീയ പതാകയ്ക്ക് നല്‍കിയ ആദരവിന് വലിയ പ്രശംസയാണ് ലഭിച്ചത്.